ലത്തീൻ മെയ് 23 മാർക്കോ 9: 38- 40 ” പ്രതിയോഗി മനോഭാവം “

” നമുക്കെതിരല്ലാത്തവൻ നമ്മുടെ പക്ഷത്താണ് ” (വാക്യം 40

സമ്പത്തഘടനയും സാങ്കേതിക വിദ്യയും നിറഞ്ഞ  ലോകത്തിൽ  “മത്സരബുദ്ധി” എന്നത് ഇന്നിൻറെ ഒരു സ്വഭാവസവിശേഷതയാണ്. ഉദാഹരണത്തിന്,  രാഷ്ട്രീയക്കാരൻ “രാഷ്ട്രീയ-പ്രതിയോഗി”യെ കാണുമ്പോൾ, വ്യാപാരി  “കച്ചവട-പ്രതിയോഗി”യെ കാണുമ്പോൾ അസൂയയും അമര്‍ഷം ജനിക്കാറുള്ളതുപോലെ യേശുവിൻറെ നാമത്തിൽ പിശാചുക്കളെ പുറത്താകുന്ന ഒരുവനെ കണ്ടപ്പോൾ അയാൾ ശിഷ്യഗണത്തിൽ പെടാത്തവനാകയാൽ അയാളിൽ ശിഷ്യർ ഒരു “ആത്മീയ-പ്രതിയോഗി” (Spiritual Competitor) യെ കാണുകയാണ്. നൻമ്മ ചെയ്യുന്നവനെ ഒരിക്കലും ഒരു പ്രതിയോഗിയായി കാണരുത് എന്ന് യേശു ഓർമ്മപ്പെടുത്തുന്നു, കാരണം നൻമ്മ ചെയ്യുക എന്നത് എല്ലാ മതപരമായ പരിശീലനങ്ങൾക്കും, പാരമ്പര്യങ്ങൾക്കും അതീതമായ ഒരു മൂല്യമാണ്.

അസൂയ മൂലമുണ്ടാകുന്ന വെറുപ്പിൻറെ മനസ്ഥിതികൾ മറ്റുള്ളവരെ പ്രതിയോഗികളായി കാണാൻ  നിർബന്ധിക്കുമ്പോൾ  അത് ദൈവമക്കളിലെ ആത്മീയ അന്തരീക്ഷത്തെ മലിനമാക്കുന്നു. അതുപോലെ തന്നെ മറ്റുള്ളവരിലെ നർമ്മകളെ  തിരസ്‌കരിക്കുക വഴി ദൈവത്തിന്റെ നർമ്മയെ  തന്നെയാണ് തിരസ്‌കരിക്കുക.

മറ്റുള്ളവരിലെ നൻമ്മകളിൽ ആനന്ദിക്കാൻ കഴിയുകയെന്നത് ധീരതയുടെ ഭാവവും ആത്മീയ ആരോഗ്യത്തിൻറെ അടയാളവുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.