ലത്തീൻ ജൂലൈ 15 മത്തായി 11: 28-30 ക്രിസ്തു-അദ്ധ്യയനം 

“…അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍…” (മത്തായി 11:28).

യഹൂദ സമൂഹത്തിലെ സാധാരണക്കാരും സാധുക്കളുമായവരുടെ സഹനങ്ങളോട് യേശു അസാധരണമായ സംവേദനക്ഷമത (sensitivity) പുലർത്തിയിരുന്നു. റോമാക്കാരുടെ രാഷ്ട്രീയ അധീശത്വവും അമിത നികുതിയും സങ്കീര്‍ണ്ണമായ മത-രാഷ്ട്രീയ നിയമവ്യവസ്ഥയും സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമാക്കി. ഫരിസേയരാലും നിയമജ്ഞരാലും അടിച്ചേൽപ്പിക്കപ്പെട്ട നിയമകുരുക്കുകൾക്കിടയിൽ  തങ്ങളുടെ ആത്മീയജീവിതം അപര്യാപ്തമായി അവർക്ക് തോന്നി.

മതനേതാക്കന്മാർ നിയമപാലനത്തിന് ഊന്നൽ കൊടുക്കുമ്പോൾ “എന്നിൽ നിന്ന് പഠിക്കുക” എന്നാണ് യേശു പറയുന്നത്. അതിനർത്ഥം ക്രൈസ്തവന്റെ ആത്മീയതയുടെ അടിസ്ഥാനം നിയമങ്ങളുടെ വിശദാംശങ്ങളല്ല. മറിച്ച് ക്രിസ്തുവുമായിട്ടുള്ള ബന്ധമാണ്. “ക്രിസ്തുവിൽ നിന്ന് പഠിക്കുക” (Learn from Christ) എന്നതിന്റെ അർത്ഥം അവന്റെ പ്രവൃത്തികളെ അനുസ്മരിക്കുന്നതും വചനങ്ങളെ ധ്യാനിക്കുന്നതും മാത്രമല്ല, മറിച്ച്  ഹൃദയത്തിൽ ശാന്തതയും വിനയവും ഉള്ളവനായ ക്രിസ്തുവിനെ മനസ്സിലാക്കുന്നതും സ്വീകരിക്കുന്നതുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.