ലത്തീൻ ജൂൺ 22 മത്തായി 7:6; 12-14 സുവര്‍ണ്ണ വ്യക്തിത്വം

“…മറ്റുള്ളവര്‍ നമ്മോട്‌ എങ്ങനെ പെരുമാറണമെന്ന് നാം ഇച്ഛിക്കുന്നുവോ…” (വാക്യം 12).

“സ്വർണ്ണമുള്ളവൻ ആരോ അവൻ ഭരിക്കുന്നു” എന്നതാണ് ലോകത്തിന്റെ സുവര്‍ണ്ണനിയമം. ഈ നിയമത്തിന്റെ സന്ദേശം നീ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ ചെയ്യുക എന്നാണ്. എന്നാൽ “മറ്റുള്ളവര്‍ നമ്മോട്‌ എങ്ങനെ പെരുമാറണമെന്ന് നാം ഇച്ഛിക്കുന്നുവോ അങ്ങനെ തന്നെ നാം അവരോടു പെരുമാറണം” എന്ന യേശുവിന്റെ സുവര്‍ണ്ണനിയമം തിളക്കമുള്ള മനുഷ്യബന്ധങ്ങളുടെ നിബന്ധനയാണ്.

യേശുവിന്റെ സുവര്‍ണ്ണനിയമത്തിന്റെ അന്തഃസത്ത കലർപ്പില്ലാത്ത മനുഷ്യസ്നേഹമാണ്‌. ഇത് മനുഷ്യസഹജമായ സ്വാർത്ഥസ്നേഹത്തിന് പ്രിതിവിധിയായ ഉത്‌കൃഷ്‌ടസ്നേഹത്തിന്റെ നിർദ്ദേശമാണ്. ഉത്‌കൃഷ്‌ടസ്നേഹത്തിന്റെ വാതിൽ, സ്വാർത്ഥസ്നേഹത്താൽ വീർത്ത സ്വാർത്ഥസ്നേഹത്തിനു മുൻപിൽ ഇടുങ്ങിയതാണ്.

യേശുവിന്റെ സുവര്‍ണ്ണനിയമം വ്യക്തിബന്ധങ്ങളിൽ പാലിക്കുന്ന വ്യക്തി ദൈവത്തിന്റെയും ലോകത്തിന്റെയും മുൻപിൽ സ്വർണ്ണതുല്യം അമൂല്യരായിരിക്കും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.