ലത്തീൻ മെയ് 06 യോഹ. 15: 9-11 അനുഗ്രഹീതം അനുസരണം

ഞാന്‍ എന്റെ പിതാവിന്റെ കൽപനകൾ പാലിച്ച്‌ അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ നിങ്ങള്‍ എന്റെ കല്‍പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും (യോഹ. 15:10).

ആജ്ഞകൾ (Commands) നൽകുന്നവനാണ് ആജ്ഞാപൻ (Commander). ക്രിസ്തുവാണ് നമ്മുടെ അജ്ഞാപകൻ. ആജ്ഞകൾ തങ്ങൾക്ക് ദോഷകരവും ആജ്ഞാപകന് ഗുണകരവും ആകുമ്പോൾ അണികൾക്ക് ആജ്ഞാപകനെ സ്നേഹിക്കാൻ സാധിക്കുകയില്ല. യേശുവിന്റെ ആജ്ഞകൾ അണികളുടെ അഥവാ ശിഷ്യരുടെ നന്മ മാത്രം ലക്ഷ്യം വച്ചായതിനാൽ ശിഷ്യർ ഗുരുവിനെ സ്നേഹിക്കുന്നു.

ക്രിസ്തുവിന് പിതാവിനോടുള്ള അനുസരണം ആസ്വാദ്യകരമായത് അവിടത്തോടുള്ള സ്നേഹം കൊണ്ടാണ്. അതിനാൽ പരസ്പരം സ്നേഹിച്ചുകൊണ്ട് തന്നോടുള്ള സ്നേഹം പ്രകടമാകാൻ ക്രിസ്തു ശിഷ്യരോട്  ആഹ്വാനം ചെയ്യുന്നു. സ്നേഹത്താൽ ഉത്തേജിപ്പിക്കപ്പെടുമ്പോൾ അനുസരണം (Obedience) സ്വതന്ത്ര്യവും ഉദാരവും ആനന്ദദായകവും ആകുന്നു. അല്ലാത്തവർക്കോ അനുസരണം അടിമത്തവും.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.