ലത്തീൻ ഏപ്രിൽ 18 ലൂക്കാ 24: 35-48 ഉത്ഥിത സാന്നിധ്യം

അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മദ്ധ്യേ പ്രത്യക്ഷനായി അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ക്കു സമാധാനം! അവര്‍ ഭയന്നു വിറച്ചു (ലൂക്കാ 24:36).

ഉത്ഥിതൻ ശിഷ്യർക്കു പ്രത്യക്ഷപ്പെട്ട ശേഷം നൽകുന്ന സമാധാന ആശംസ രണ്ട് കാര്യങ്ങളാണ് അവരുടെ ജീവിതത്തിൽ അർത്ഥമാക്കുന്നത്. ഒന്നാമതായി, ശിഷ്യർ കടന്നുപോകുന്ന ദുഃഖത്തിന്റെ നിമിഷങ്ങളിൽ അവരോടൊത്തുള്ള ഗുരുവിന്റെ സഹോദര്യസാന്നിധ്യം. രണ്ടാമതായി, ശിഷ്യരുടെ ദുഃഖത്തിനും ദുരിതത്തിനും നിമിഷങ്ങളിലുള്ള ഗുരുവിന്റെ സഹായം.

ഉത്ഥിതന്റെ സമാധാനം വേദന-ശൂന്യമായ ഒരു ലോകത്തിന്റെ വാഗ്ദാനമല്ല. മറിച്ച് പ്രതിബന്ധങ്ങളുടെ നിമിഷങ്ങളിൽ പ്രശാന്തത കൈവിടാതെ മുന്നോട്ടു പോകുവാൻ സഹായിക്കുന്ന ദൈവസാന്നിധ്യത്തിന്റെ ഉറപ്പാണ്.

ക്രൈസ്തവർ ആരാധനാസമയത്തും പുറത്തും പരസ്പരം സമാധാനം ആശംസിക്കുമ്പോൾ ക്രിസ്തുവിന്റെ സാന്നിധ്യമാണ് പരസ്പരം നൽകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.