സീറോ മലബാർ ഏപ്രിൽ 5 മത്താ 10: 1- 15 അയയ്ക്കപ്പെടുന്നവർ 

ഈശോ ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അയയ്ക്കുന്ന വചനഭാഗമാണ് നമ്മൾ ഇന്ന് ധ്യാനിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 12 പേർ അതിന് യോഗ്യരാണോ എന്ന് നമ്മൾ ചിന്തിച്ച് പോകും. പക്ഷേ നമ്മൾ അങ്ങനെ ചിന്തിക്കേണ്ട ആവശ്യമില്ല. ഈശോയുടെ ശിഷ്യനാകാൻ / ശിഷ്യയാകാൻ വിളിക്കപ്പെടാൻ / തിരഞ്ഞെടുക്കപ്പെടാൻ ഞാൻ യോഗ്യനാണോ എന്ന് ചിന്തിച്ചാൽ മതി. അടുത്ത കാര്യം, ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് അവർക്ക് വേണ്ടിയല്ല മറ്റുള്ളവർക്ക് വേണ്ടിയാണ്, എന്നതാണ്. ശിഷ്യൻ തിരഞ്ഞെടുക്കപ്പെടുന്നതും അയക്കപ്പെടുന്നതും മറ്റുള്ളവർക്ക് വേണ്ടിയാണ്. ഈശോയുടെ ഇന്നത്തെ ശിഷ്യരെന്ന് അഭിമാനിക്കുന്ന നമ്മൾ ചിന്തിക്കണം, നമ്മൾ ആർക്കുവേണ്ടിയാണ് ജീവിക്കുന്നതെന്ന്?

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.