
അവന്റെ വസ്‌ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി; ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിശ്വസിച്ചിരുന്നു (മര്‍ക്കോ. 5:28).
ജനക്കൂട്ടം തിക്കിത്തിരക്കുന്നതിനിടയിലും “ആരാണ് എന്നെ സ്പർശിച്ചത്?“എന്ന യേശുവിന്റെ ചോദ്യം വിരോധാഭാസം നിറഞ്ഞ ഒന്നായി തോന്നാം. ഇതിനർത്ഥം ആരോ ജനക്കൂട്ടത്തിന്റെ സ്പർശനത്തിൽ നിന്നും വ്യത്യസ്തമായി അവനെ സ്പർശിച്ചിരിക്കുന്നു എന്നാണ്. ജനക്കൂട്ടം കൈകൾ കൊണ്ട് സ്പർശിച്ചപ്പോൾ രക്തസ്രാവക്കാരി സ്ത്രീ വിശ്വാസം കൊണ്ട് സ്പർശിച്ചു എന്നതിലാണ് വ്യത്യാസം. വിശ്വാസ സ്പർശനമാണ് അവൾക്ക് സൗഖ്യം സമ്മാനിക്കുന്നത്.
വിശ്വാസ സ്പർശം പർവ്വതസമാനമായ ജീവിതപ്രശ്നങ്ങളെ മാറ്റുന്നതുപോലെ ദൈവത്തിന്റെ കരുണാർദ്രഹൃദയത്തെയും ചലിപ്പിക്കുന്നു. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ