ലത്തീൻ ജൂലൈ 13 മത്തായി 10: 24-33 വിമോചനാത്മക സഹനം

ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല. ദാസൻ യജമാനനേക്കാൾ വലിയവനല്ല.” (വാക്യം 24).

“ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല, ദാസൻ യജമാനനേക്കാൾ വലിയവനല്ല” എന്നീ യേശുവചനങ്ങൾ പ്രഥമദൃഷ്‌ടിയിൽ വിജ്ഞാനം, അധികാരം എന്നിവയുടെ ഉടമസ്ഥതയെയാണ് സൂചിപ്പിക്കുന്നതെന്ന് തോന്നാമെങ്കിലും യഥാർത്ഥത്തിൽ, യേശു പരാമര്‍ശിക്കുന്നത് സഹനശക്തിയെക്കുറിച്ചാണ്. തങ്ങളുടെ ഗുരു കടന്നുപോയ സഹനവഴികളെ വിലയിരുത്തുമ്പോൾ ശിഷ്യരുടെ സഹനങ്ങൾ ചെറുതാണ്.

യേശു, തന്റെ ശിഷ്യർ സഹനങ്ങളുടെ മധ്യേ സ്ഥൈര്യവും ആത്മധീരതയുമുള്ളവരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. സത്യത്തിനു വേണ്ടി സ്‌നാപകയോഹന്നാനും, ചാരിത്യ്രത്തിനു വേണ്ടി വി. മരിയ ഗൊരേത്തിയും ജീവൻ ബലികൊടുത്തതുപോലെ ജീവൻ ബലി കൊടുത്തും സംരക്ഷിക്കേണ്ട ചില മൂല്യങ്ങളുണ്ട് ക്രൈസ്തവജീവിതത്തിൽ. കൊലപാതകങ്ങളും, ഭ്രൂണഹത്യയും, സ്വവർഗ്ഗ-വിവാഹവും, ആഭിചാരവും വളർന്നുവരുന്ന ലോകത്തിൽ  ജീവന്റെ സംരക്ഷണത്തിനുവേണ്ടി ക്രൈസ്തവർ ഏറ്റുവാങ്ങുന്ന സഹനങ്ങൾ വിമോചനാത്മകവും രക്ഷാകരവുമാണ്. ആമ്മേൻ.

+ ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.