എന്റെ കുഞ്ഞ് ലത്തീന്‍ സഭയിലെ അംഗമാകുമോ?

ഞാന്‍ സീറോമലബാര്‍ സഭയിലെ അംഗവും എന്റെ  ഭാര്യ ലത്തീന്‍ സഭയിലെ അംഗവും ആണ്. എന്റെ കുഞ്ഞിന്റെ മാമ്മോദീസായ്ക്ക് സമയമായി. ഞങ്ങളുടെ രീതിയനുസരിച്ച് ഭാര്യയുടെ ഇടവകയിലാണ് മാമ്മോദീസാ നടത്തുന്നത്. ലത്തീന്‍ സഭയുടെ ക്രമമനുസരിച്ച് മാമ്മോദീസ നടത്തിയാല്‍ എന്റെ കുഞ്ഞ് ലത്തീന്‍ സഭയിലെ അംഗമാകുമോ? 

പൗരസ്ത്യസഭാനിമമനുസരിച്ച് 14 വയസ്സു പൂര്‍ത്തിയാകാത്ത കുഞ്ഞ് മാമ്മോദീസാ സ്വീകരിക്കുമ്പോള്‍ പിതാവിന്റെ സ്വയാധികാരസഭയിലെ അംഗമാകുന്നു (CCEO c. 29). ലത്തീന്‍ സഭാനിയമമനുസരിച്ചും ഇങ്ങനെയുള്ള സാഹചര്യത്തില്‍ കുഞ്ഞ് പിതാവിന്റെ സ്വയാധികാര സഭയിലാണ് അംഗമാകുന്നത് (CIC c. 111). കൂടാതെ, ഒരു സ്വയാധികാരസഭയുടെ ക്രമമനുസരിച്ച് കൂദാശകള്‍ സ്വീകരിക്കുന്ന പതിവ് ആ സഭയില്‍ അംഗത്വം നേടിത്തരുന്നില്ല എന്ന് ലത്തീന്‍ സഭാനിയമം വളരെ വ്യക്തമായി പറയുന്നുമുണ്ട് (CIC c. 112-2). അതിനാല്‍ ലത്തീന്‍ ഇടവകയില്‍ വച്ച് മാമ്മോദീസാ സ്വീകരിക്കുന്നതുവഴി ആ കുഞ്ഞ് ലത്തീന്‍ സഭയില്‍ അംഗമാകുന്നില്ല. എന്നിരുന്നാലും, മാമ്മോദീസ നടത്തേണ്ടത് കുഞ്ഞ് ഏതു സ്വയാധികാരസഭയിലെ അംഗമായിത്തീരുന്നുവോ ആ സഭയുടെ ക്രമമനുസരിച്ചായിരിക്കണമെന്ന് പൗരസ്ത്യ സഭാനയിമം വ്യക്തമായി അനുശാസിക്കുന്നുണ്ട് (CCEO  c. 683).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.