സാമ്പത്തിക ക്രമക്കേട്; വിചാരണ വേളയില്‍ കുറ്റം നിഷേധിച്ച് കര്‍ദ്ദിനാള്‍ ആഞ്ചെലോ ബെച്യൂ

വത്തിക്കാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ കുറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന കര്‍ദ്ദിനാള്‍ ആഞ്ചെലോ ബെച്യൂ വിചാരണ വേളയില്‍ കുറ്റം നിഷേധിച്ചു. തന്റെ പദവികള്‍ ദുരുപയോഗിച്ചതിന്റെയും സാമ്പത്തികമായി ക്രമക്കേടുകള്‍ നടത്തിയതിന്റെയും പേരിലാണ് അദ്ദേഹം വിചാരണ നേരിടുന്നത്.

സര്‍ദിനിയായില്‍ ബിസനസ് ചെയ്യുന്ന സഹോദരന്മാര്‍ക്ക് വഴിവിട്ട രീതിയില്‍ പണം നല്‍കിയെന്നതും ആരോപണങ്ങളില്‍പെടുന്നു. വത്തിക്കാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ വിചാരണയാണ് കര്‍ദ്ദിനാള്‍ നേരിടുന്നത്. ആരോപണവിധേയനായതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ ഇദ്ദേഹത്തെ പദവികളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പേപ്പല്‍ കോണ്‍ക്ലേവില്‍ വോട്ടു ചെയ്യാനുള്ള അധികാരവും റദ്ദാക്കിയിട്ടുണ്ട്. മാസങ്ങളോളം വിചാരണ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരും.

“ഞാന്‍ വിചാരണ നേരിടണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന് വിധേയനാണ്. അതുകൊണ്ട് ഇവിടെയെത്തി” – എട്ടു മണിക്കൂര്‍ നീണ്ട വിചാരണയ്ക്കുശേഷം കര്‍ദ്ദിനാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.