കോട്ടയം അതിരൂപതാ സ്ഥാപന ദിനാചരണവും ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി സമാപനവും ആഗസ്റ്റ് 29 -ന് റാന്നിയിൽ

‘ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്ത് വഴി 1911 ആഗസ്റ്റ് 29 -ന് വി. പത്താം പീയൂസ് മാർപാപ്പ തെക്കുംഭാഗർക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111-ാം വാർഷിക ദിനാചരണവും ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി വർഷാചരണത്തിന്റെ സമാപനവും ആഗസ്റ്റ് 29 ഞായറാഴ്ച റാന്നി സെന്റ് തെരേസാസ് പള്ളിയങ്കണത്തിൽ സംഘടിപ്പിക്കും.

കൃതജ്ഞതാ ബലി, പൊതുസമ്മേളനം, കലാപരിപാടികൾ, അതിരൂപതയിൽ വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കും. അതിരൂപതയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരണവും മലങ്കര പുനരൈക്യ ചരിത്രാവതരണവും നടത്തപ്പെടും.

കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന അതിരൂപതാതല പരിപാടികളില്‍ ഓൺലൈനിലൂടെ പങ്കെടുക്കുവാൻ എല്ലാ ക്‌നാനായ സമുദായാംഗങ്ങൾക്കും അവസരമൊരുക്കുമെന്ന് വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.