ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ‘കൗമാരത്തിൽ കരുതലോടെ’: ഓൺലൈൻ അവബോധ സെമിനാർ ഒരുക്കുന്നു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ‘കൗമാരം കരുതലോടെ’ എന്ന വിഷയത്തിൽ ഓൺലൈൻ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു.

ജൂലൈ 25 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 7 മണി വരെ സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ അതിരൂപതയിലെ 7, 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

കോവിഡ് സാഹചര്യത്തിൽ കൗമാരക്കാർ അഭിമുഖീകരിക്കുന്ന മാനസിക-വൈകാരിക പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ ഡോ. രാജശേഖരൻ നായർ ക്ലാസ്സ് നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.