കെ​സി​ബി​സി സ​മ്മേ​ള​നം പി​ഒ​സി​-യി​ൽ ഇ​ന്നു മു​ത​ൽ

കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻസ​​​മി​​​തി​​​യു​​​ടെ (കെ​​​സി​​​ബി​​​സി) വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം പി​​​ഒ​​​സി​​​-യി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ ആ​​​റ് വ​​​രെ ന​​​ട​​​ക്കും. ഇ​​​ന്ന് രാ​​​വി​​​ലെ 9.30-ന് ​​​സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​രു​​​ടെ​​​യും കെ​​​സി​​​ബി​​​സി-​​​യു​​​ടെ​​​യും സം​​​യു​​​ക്ത​​​യോ​​​ഗം കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കെ​​​സി​​​ബി​​​സി റി​​​ലീ​​​ജി​​​യ​​​സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ‘പ്രേ​​​ഷി​​​ത​​​ത്വം ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ കേ​​​ന്ദ്രം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് മേ​​​നാം​​​പ​​​റ​​​മ്പി​​​ൽ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, സി​​​എം​​​സി മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ സി​​​ബി എ​​​ന്നി​​​വ​​​ർ മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി വി​​​ല​​​യി​​​രു​​​ത്തി പ്ര​​​സം​​​ഗി​​​ക്കും.

കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ദു​​​ർ​​​ബ​​​ല​​​രു​​​ടെയും സു​​​ര​​​ക്ഷി​​​ത​​​ത്വം, യോ​​​ഗാ​​​പ​​​രി​​​ശീ​​​ല​​​ന​​​വും ക്രൈ​​​സ്ത​​​വ​​​സ​​​മീ​​​പ​​​ന​​​ങ്ങ​​​ളും, ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ-​​​പു​​​ന​​​ര​​​ധി​​​വാ​​​സ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​നം, പ്ര​​​ള​​​യ പു​​​ന​​​ര​​​ധി​​​വാ​​​സ​​​വും പു​​​ന​​ർ​​​നി​​​ർ​​​മാ​​​ണ​​​വും, കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന തീ​​​വ്ര​​​വാ​​​ദ ഭീ​​​ഷ​​​ണി​​​യും സ​​​ഭ​​​യി​​​ലെ ആ​​​നു​​​കാ​​​ലി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളും തു​​​ട​​​ങ്ങി സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ചു കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​നം ച​​​ർ​​​ച്ച ചെ​​​യ്യും. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും മെ​​​ത്രാ​​ന്മാർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.