കർഷക മഹാസംഗമവും റാലിയും ഇന്ന്

ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരു ലക്ഷം കർഷകർ പങ്കെടുക്കുന്ന കർഷക മഹാസംഗമത്തിന്‌ ഇന്ന് കണ്ണൂർ സാക്ഷ്യം വഹിക്കും. കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നത് കണ്ണൂർ അതിരൂപതയാണ്. കർഷക സംഗമം തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോർജ്ജ് ഞരളക്കാട്ട് ഉദ്‌ഘാടനം ചെയ്യും.

വിവിധ മത-സാമൂഹ്യ സംഘടനകളും ഇരുപതോളം സ്വതന്ത്ര സംഘടനകളും ഈ കാർഷിക സംഗമത്തിൽ പങ്കെടുക്കുന്നു. ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ആണ് ഈ കാർഷിക സംഗമം നടത്തപ്പെടുന്നത്. സമ്മേളനത്തിൽ 2020 വർഷത്തിൽ കർഷകരുടെ ഉന്നമനത്തിനായി ആവിഷ്കരിച്ചിരിക്കുന്നു പദ്ധതികളുടെ പ്രഖ്യാപനം ആർച്ച് ബിഷപ്പ് ഞരളക്കാട്ട് നിർവഹിക്കും.