പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്ര- പതിനൊന്നാം ദിനം 

ഉണ്ണിയേശുവിന്റെ ജനനത്തിനായി ഒരുങ്ങിക്കൊണ്ട് ഇരിക്കുകയാണ് നാം. യേശുവിന്റെ ജനനത്തിനായി ഒരുങ്ങുന്ന നാം അവിടുത്തെ പോലെ നിഷ്കളങ്കത ഉള്ളവരായി മാറേണ്ടത് അത്യാവശ്യമാണ്. ഹൃദയങ്ങളെ നിർമ്മലമാക്കി കൊണ്ട് ഈശോയുടെ പിറവിക്കായി നമുക്ക് ഒരുങ്ങാം.

ഈശോ കുട്ടികളെ ഒരുപാട് സ്നേഹിച്ചിരുന്നു. കുട്ടികളെ പഠിപ്പിക്കുകയും അവരോടൊപ്പം ആയിരിക്കുന്നതിനും അവിടുന്ന് ശ്രമിച്ചിരുന്നു. കുട്ടികളെ തന്റെ അടുക്കലേയ്ക്കു വരുന്നതിനു അവിടുന്ന് അനുവദിച്ചിരുന്നു. അവരെപ്പോലെ നിഷ്കളങ്കരാകുവാനാണ് ഈശോ സമൂഹത്തോട് ആവശ്യപ്പെട്ടത്. ഈ ക്രിസ്തുമസ് കാലം കുട്ടികളിലേയ്ക്ക് വിശ്വാസം ആഴത്തിൽ  പകർന്നു കൊടുക്കുവാൻ ശ്രമിക്കാം. അവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാം.

ഇന്നേ ദിവസം തങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥിക്കുമ്പോൾ എന്താണ് ചിന്തിക്കുന്നത് എന്ന്‌ കുട്ടികളോട് ചോദിക്കാം. ക്രിസ്തുമസ് സമ്മാനങ്ങൾ വാങ്ങുമ്പോൾ കുട്ടികളുടെ മുറിയിൽ വയ്ക്കുന്നതിനായി ഈശോയുടെ രൂപം വാങ്ങിക്കാൻ ശ്രമിക്കണം. കൂടാതെ രക്ഷകന്റെ സ്നേഹത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വേണം.  ദൈവസ്നേഹത്തെ ബോധ്യമാകുന്ന പ്രവർത്തികളിൽ കുട്ടികളെ പങ്കാളികളാക്കുന്നതും നന്ന്. അങ്ങനെ നിഷ്കളങ്ക മനസുകൾക്കൊപ്പം ആയിരുന്നു കൊണ്ട് പുൽക്കൂട്ടിലേയ്ക്ക് യാത്രചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.