പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്ര – മൂന്നാം ദിവസം

ക്രിസ്മസ് –  ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന സമയം. ദൈവം മനുഷ്യനായി ഒരുക്കിയ ഏറ്റവും വലിയ സമ്മാനമാണ് ഈശോയുടെ മനുഷ്യാവതാരം. മനുഷ്യനായി അവതരിച്ച ഈശോ മനുഷ്യന്റെ സങ്കടങ്ങളിലും ആവശ്യങ്ങളിലും കൂടെ നിന്നു. അവനെ പഠിപ്പിച്ചു. രോഗങ്ങള്‍ സുഖപ്പെടുത്തി കടന്നു പോയി. പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയുടെ മൂന്നാം ദിവസം രോഗങ്ങള്‍ സുഖമാക്കികൊണ്ട് കടന്നു പോയ ഈശോയെ ഓര്‍ക്കാം.

അവന്‍ അനേകം രോഗികള്‍ക്ക് കാഴ്ച് നല്‍കി കടന്നു പോയി. കണ്ണുകാണാൻ കഴിയാതെ നിലവിളിച്ച അന്ധന്റെ അടുത്തു വന്നു അവനെ തൊട്ട് സുഖപ്പെടുത്തി. അവനെ വിശ്വാസത്തിന്റെ വെളിച്ചത്തിലേയ്ക്കു കൈപിടിച്ച് നടത്തി. കൂടാതെ പലരുടെയും ഉള്ളിലെ ആത്മീയ അന്ധത ഇല്ലാതാക്കുവാൻ ഈശോയ്ക്കു  തന്റെ പ്രവർത്തികളിലൂടെയും പ്രബോധനങ്ങളിലൂടെയും കഴിഞ്ഞു. അങ്ങനെ അനേകരുടെ ആത്‌മീയവും ശാരീരികവുമായ അന്ധതകളെ അകറ്റിയ ഈശോയെപ്പോലെ നമുക്ക് ചുറ്റും ഉള്ള അന്ധരായ സഹോദരങ്ങളോട്  അല്പം അനുകമ്പ കാണിക്കാം.

കണ്ണ് കാണാൻ കഴിയാത്തവർക്കായി പഴയ ഗ്ലാസുകൾ ശേഖരിക്കുകയും നൽകുകയും ചെയ്യാം. അവരോട് ഒപ്പം ആയിരിക്കുവാനും സംസാരിക്കുവാനും ഈ ദിവസം ശ്രമിക്കാം. കണ്ണു കാണാത്തവരെ സഹായിക്കുന്നതിന് മറ്റുള്ളവരെ ബോധവൽക്കരിക്കുന്നതിനു സാമൂഹ്യ മാധ്യമങ്ങളുടെ സഹായം തേടാം. അങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ പുൽക്കൂടിലേയ്ക്കുള്ള  യാത്രയിൽ നമുക്ക് മുന്നേറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.