പുൽക്കൂട്ടിലേയ്ക്കുള്ള യാത്ര – പതിമൂന്നാം ദിവസം

ക്രിസ്തുമസ് എളിമയുടെ സന്ദേശവുമായിട്ടാണ് ആഗതമാകുന്നത്. ദൈവപുത്രന്, പിറക്കുന്നതിനായി സമ്പന്നരുടെയോ സമൂഹത്തിൽ ഉയർന്നവരുടെയോ ഒക്കെ ഇടങ്ങൾ കണ്ടെത്താമായിരുന്നു. എന്നാൽ, അതെല്ലാം മാറ്റിവച്ച് ദൈവം തന്റെ പുത്രനായി കണ്ടെത്തിയ ഇടം ഒരു കാലിത്തൊഴുത്തായിരുന്നു. അത്രത്തോളം താഴ്മയുള്ളവനായിട്ടാണ് അവിടുന്ന് പിറന്നത്. സാധാരണക്കാരിൽ സാധാരണക്കാരനായിട്ടാണ് അവിടുന്ന് പിറന്നത്. ദൈവമായ അവിടുന്ന് മനുഷ്യനോളം ചെറുതായി, എളിയവനായി.

വിനയത്തിലും എളിമയിലും ജീവിച്ച ഈശോയെപ്പോലെ നമുക്കും ഈ ക്രിസ്തുമസ് കാലം ആയിരിക്കുവാൻ ശ്രമിക്കാം. ഇന്നേദിവസം ദൈവം നമ്മളോടൊപ്പം ഉണ്ടായതായി തോന്നിയ, ദൈവത്തെ അനുഭവിച്ച നിമിഷങ്ങൾ നമ്മുടെ പ്രിയപ്പെട്ടവരോട്  പങ്കുവയ്ക്കാം; മാതാപിതാക്കളോട് അവർ ജീവിതത്തിൽ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് ചോദിക്കാം; കൂടാതെ, നിങ്ങളുടെ കഴിഞ്ഞ കാലം ഇപ്രകാരമായിരുന്നു എന്നും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായതിനെക്കുറിച്ചും കുടുംബാംഗങ്ങളോട് പങ്കുവയ്ക്കാം… അങ്ങനെ പരസ്പരം പങ്കുവച്ചുകൊണ്ട്, എളിമപ്പെടുത്തിക്കൊണ്ട്, അംഗീകരിച്ചു കൊണ്ട് ഈ പുൽക്കൂട് യാത്രായിൽ നമുക്ക് മുന്നേറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.