ഐസ്‌ക്രീമില്‍ വിശ്വാസം കണ്ടെത്തിയ ഒരാള്‍

തൂണിലും തുരുമ്പിലും ദൈവം ഉണ്ടെന്ന് പറയാറുണ്ടെങ്കിലും, ഐസ്‌ക്രീമില്‍ ക്രൈസ്തവ വിശ്വാസം കണ്ടെടുക്കുക എന്ന് പറയുന്നത്, അല്‍പ്പം കൗതുകം തന്നെയാണ്. മധുരമായി ആത്മീയതയെയും വിശ്വാസത്തെയും ആ ഒരു സമുദായത്തില്‍ എത്തിക്കുക എന്ന കര്‍ത്തവ്യമാണ് അലാസ്‌കക്കാരനായ റിച്ച് ഓവന്‍സ് ചെയ്യുന്നത്.

ആഗ്‌റേജിലുള്ള ജുവേല്‍ ലേക്കിന് അടുത്തായുള്ള ടാസ്‌റെ ഫ്രീസ് എന്ന കടയുടെ ഉടമയാണ് അദേഹം. ആ പ്രദേശത്തെ യുവാക്കള്‍ക്ക് മാര്‍ഗദര്‍ശിയാകുന്നതിനൊപ്പം, പ്രദേശവാസികള്‍ക്ക് വിശ്വാസത്തെക്കുറിച്ചും മതത്തെക്കുറിച്ചും പറഞ്ഞു നല്‍കുക എന്ന കര്‍മം കൂടിയാണ് ഇദ്ദേഹം ചെയ്യുന്നത്. 1994-ല്‍ അലാസ്‌കയില്‍ കട സ്വന്തമാക്കിയ ഇദ്ദേഹം ഇപ്പോള്‍ ആ സ്ഥാപനത്തിന്റെ 60- ാം വാര്‍ഷികം ആഘോഷിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.