പ്രാര്‍ത്ഥനയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പിശാച് ഒരുക്കുന്ന കെണികള്‍

പ്രാര്‍ത്ഥനയില്‍ ആഴപ്പെടുന്നതിനായി, പിശാച് ഒരുക്കുന്ന കെണികളെക്കുറിച്ച് അവബോധം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള നാലു കെണികളെ കുറിച്ച് മനസിലാക്കിയിരിക്കാം…

1. പ്രാര്‍ത്ഥന നിഷ്ഫലമാണ് എന്ന ചിന്ത

മാനുഷികമായ ചിന്തയില്‍ നിന്ന് ഉരുത്തിരിയുന്ന ഒരു തെറ്റായ ആശയമാണ്, പ്രാര്‍ത്ഥന നിഷ്ഫലമാണ് എന്ന ചിന്ത. സ്‌നേഹത്തിന്റെ കണ്ണുകളിലൂടെയല്ലാതെ ഭൗതികനേട്ടത്തിന്റെ കണ്ണുകളിലൂടെ പ്രാര്‍ത്ഥനയുടെ ഫലത്തെ നോക്കിക്കാണുന്നതു കൊണ്ടാണിത്. അത് മാറ്റിവച്ച് ആന്തരികമായ ബോധ്യത്തിലൂടെ ചിന്തിക്കാം. അപ്പോള്‍ പ്രാര്‍ത്ഥന ഫലദായകമാണെന്ന വസ്തുത നമുക്ക് അനുഭവിച്ചറിയുവാന്‍ സാധിക്കും.

2. നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അറിയില്ല

പ്രാര്‍ത്ഥിക്കുന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. അത് കഴിവുള്ളവരെക്കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്നൊക്കെയുള്ള ചിന്താഗതികൾ ചിലപ്പോള്‍ നമ്മെ അലട്ടാറുണ്ട്. എന്നാല്‍ ഇത് വലിയ ഒരു കെണിയാണ്. പ്രാര്‍ത്ഥിക്കുന്നതിനു മുമ്പ് നമുക്ക് പരിശീലനമാവശ്യമുണ്ട് എന്ന ചിന്തയില്‍ പ്രാര്‍ത്ഥന മാറ്റിവയ്ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചപ്പെടുത്തുക – ഇത് അവന്റെ കെണി മാത്രമാണ്. നമുക്ക് വേണ്ടവിധം പ്രാര്‍ത്ഥിക്കാനറിയില്ല എന്നതു ശരിയാണ്. എന്നാല്‍ അവ പ്രാര്‍ത്ഥനക്കുള്ള തടസ്സമായി മാറരുത്.

3. സമയം കിട്ടുമ്പോള്‍ മാത്രം പ്രാര്‍ത്ഥിച്ചാല്‍ മതി

സമയം കിട്ടുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി നമ്മുടെ പ്രാര്‍ത്ഥന മാറ്റിവച്ചാല്‍, അത് മുന്നോട്ട് നീണ്ടുപോകുമെന്നല്ലാതെ പ്രാര്‍ത്ഥിക്കുവാനുള്ള സാധ്യത വളരെ വിരളമാണ്. പ്രാര്‍ത്ഥന അത്യാവശ്യമാണെന്ന് നാം മനസ്സിലാക്കുകയാണെങ്കില്‍ നമ്മുടെ സമയക്രമത്തില്‍ പ്രാര്‍ത്ഥന ഇടംപിടിക്കും. അതിനാല്‍ പ്രതിസന്ധിയുടെ നേരങ്ങളില്‍ മാത്രം കൂടുതല്‍ പ്രാര്‍ത്ഥിക്കുന്ന പ്രവണത മാറ്റി ഓരോ ദിവസത്തിലെയും കുറച്ചു സമയമെങ്കിലും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കുള്ള അവസരമാക്കി മാറ്റുക.

4. ജോലിയാണ് പ്രാര്‍ത്ഥനയെന്ന ചിന്താഗതി

ജോലിഭാരം നിമിത്തം പ്രാര്‍ത്ഥന ഒഴിവാക്കുന്നവരും കുറവല്ല. പൂര്‍ണ്ണമായും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രസ്തുത ജോലി ദൈവത്തിന് സമര്‍പ്പിക്കുകയാണെങ്കില്‍, പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് നാം ഒഴിവാക്കപ്പെടുമെന്ന ചിന്ത അബദ്ധമാണ്. ദൈവത്തിന്റെ സാന്നിധ്യത്തിലായിരിക്കാന്‍ പ്രാര്‍ത്ഥന മാത്രമല്ല മാര്‍ഗ്ഗമെന്നത് സത്യമാണ്. ജോലിയില്ലാത്ത സമയത്ത് നമുക്ക് പ്രാര്‍ത്ഥിക്കാന്‍ സാധിക്കുകയാണെങ്കില്‍ ജോലിയുള്ള സമയത്തും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ സാധിക്കും. അതിനുള്ള ജീവിതരീതി നമ്മള്‍ തന്നെ ക്രമപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.