വികാരങ്ങളെ മനസിലാക്കുവാന്‍ വിശുദ്ധ ഇഗ്നേഷ്യസ് ലയോള നല്‍കുന്ന 4 നിര്‍ദ്ദേശങ്ങള്‍

    ചിലപ്പോഴൊക്കെ നമ്മുടെ വികാരങ്ങള്‍ എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു സാഹചര്യം നമുക്ക് ഉണ്ടാകാം. പലപ്പോഴും പല തരത്തിലുള്ള ആകുലതകള്‍, സമ്മര്‍ദ്ദങ്ങള്‍ ഇവയൊക്കെയാവാം അതിന് കാരണങ്ങള്‍. നമ്മില്‍ തന്നെയുള്ള ഭാവമാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നതിനു മുമ്പ് അവയെ വരുതിയിലാക്കാം.

    ഭാവമാറ്റങ്ങള്‍, പല നെഗറ്റീവ് ചിന്തകള്‍, വികാരങ്ങള്‍ ഇവയെ കണ്ടെത്തുകയും എങ്ങനെ കൈകാര്യം ചെയ്യുകയും ചെയ്യണം എന്ന കാര്യത്തില്‍ വിശുദ്ധ ഇഗ്നേഷ്യസ് ലയോള നല്‍കുന്ന നാല് നിര്‍ദ്ദേശങ്ങള്‍ ഇതാ:

    1. തിരിച്ചറിയാം

    സ്വന്തം വികാരങ്ങള്‍ തിരിച്ചറിയുന്നത് എപ്പോഴും എളുപ്പമല്ല. മനശാസ്ത്രത്തില്‍, നമ്മുടെ വികാരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനെക്കുറിച്ച് ഇന്ന് പറയപ്പെടുന്നു. പ്രത്യേകിച്ചും, ചെറുപ്പത്തിൽ കുട്ടികള്‍ പല ആഗ്രഹങ്ങളും പറയും. പലതും അവർക്ക് ആവശ്യമില്ലാത്തത് ആകാം. അപ്പോൾ നാം അവരോടു അത് പറഞ്ഞുകൊടുക്കുന്നു. ഇത്തരം സാഹചര്യത്തിൽ കുട്ടികൾ തങ്ങളുടെ സങ്കടം ഉള്ളിലൊതുക്കുന്നു. അത്തരമൊരു സാഹചര്യത്തെ, ഒരു കുട്ടി അതിജീവിക്കുന്നതിലും തന്റെ വികാരങ്ങളെ ആഴത്തില്‍ ഒളിപ്പിക്കുന്നതിലും ശ്രദ്ധിക്കുന്നു. പിന്നീട് സുഹൃദ്ബന്ധങ്ങള്‍ കണ്ടെത്തുന്നെങ്കില്‍പ്പോലും, തന്റെ യഥാര്‍ത്ഥ വികാരങ്ങള്‍ വെളിപ്പെടുത്തുന്നതിന് പലപ്പോഴും അയാള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. അത്തരം പ്രയാസങ്ങള്‍ ഹൃദയഭേദകമായ അനുഭവങ്ങളുടെ ഫലമായി ഉണ്ടായേക്കാം.

    അതിനാല്‍ എന്താണ് നാം ചിന്തിക്കുന്നത്, നമ്മുടെ കാര്യം ആണോ അതോ മറ്റുള്ളവര്‍ ഇത് ചിന്തിക്കും എന്നതാണോ എന്ന് തിരിച്ചറിയുക. അതിന് നാം ആദ്യം നമ്മുടെ ചിന്തകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

    2. അംഗീകരിക്കുക

    നാം ഇപ്പോള്‍ ഏത് അവസ്ഥയിലാണോ ആ അവസ്ഥ തിരിച്ചറിയുകയും അതിനെ അംഗീകരിക്കുകയും ചെയ്യുക. നമ്മുടെ അവസ്ഥ പോസിറ്റീവോ നെഗറ്റീവോ ആയിക്കൊള്ളട്ടെ. അതിനെ അംഗീകരിക്കുക. അതിനുശേഷം അതിനെ നല്ലതാക്കി എടുക്കണോ അതോ മോശം അവസ്ഥയില്‍ തന്നെ തുടരണോ എന്ന് തീരുമാനിക്കേണ്ടതും നിങ്ങള്‍ തന്നെയാണ്. ദൈവവുമായി അടുത്തു നില്‍ക്കുന്നത് ഒരു പരിധിവരെ നമ്മുടെ സ്വഭാവത്തെയും വികാരങ്ങളെയും നല്ലതായി നിലനിര്‍ത്തുവാന്‍ നമ്മെ സഹായിക്കും.

    3. മനസിലാക്കുക 

    നമ്മുടെ വികാരങ്ങള്‍ അത്ര നിസാരമോ ചെറുതോ അല്ല. മോശം കാര്യങ്ങള്‍ ആദ്യം സന്തോഷത്തിലേയ്ക്ക് നയിക്കും എങ്കിലും പിന്നീട് അത് ഒരു കുറ്റബോധത്തിലേയ്ക്ക് തള്ളിയിടും. എന്നാല്‍, ശരിയായ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന സന്തോഷം നീണ്ടുനില്‍ക്കും. ഈ ഒരു തിരിച്ചറിവ് എപ്പോഴും നമ്മുടെ ഉള്ളില്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് വിശുദ്ധന്‍ ഓര്‍മിപ്പിക്കുന്നു.
    എല്ലാ കാര്യങ്ങളിലും ഇതുപോലെ തന്നെയാണ്.

    ഇഗ്‌നേഷ്യസ്, ഉത്കണ്ഠയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ എഴുതുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ കൃത്യവും പ്രായോഗികവുമാണ്. നിങ്ങൾ ആശങ്കാകുലരാണെങ്കില്‍, നമ്മള്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കരുതെന്ന് വിശുദ്ധൻ പറയുന്നു. കാരണം ആ സമയം നമ്മള്‍ വ്യക്തമായി ചിന്തിക്കുകയില്ല. നമുക്ക് ശാന്തത കണ്ടെത്തേണ്ടതുണ്ട്. അത് മനസിലാക്കി ആദ്യം ശാന്തത കണ്ടെത്തുകയാണ് വേണ്ടത്. വിശുദ്ധന്‍ പറയുന്നു.

    4. പ്രവര്‍ത്തിക്കുക

    വികാരങ്ങള്‍ പ്രധാനമാണ്. എന്നാല്‍ അവ വികാരങ്ങള്‍ മാത്രമാണ് – ഉചിതമായ വിവരങ്ങളുടെ സ്രോതസ്സാണ്. പക്ഷെ താത്കാലികവുമാണ്. എളുപ്പത്തില്‍ മാറ്റം വരുത്താം. അവ നമ്മുടെ ശാരീരികാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. നാം നമ്മുടെ വികാരങ്ങളെ അന്ധമായി പിന്തുടരരുത്. നെഗറ്റീവ് ചിന്തകളില്‍ നിന്ന് സൃഷ്ടിപരമായ വികാരത്തെ വേര്‍തിരിച്ചറിയാനുള്ള കഴിവ് സാധാരണ മനുഷ്യ പക്വതയുടെ ഭാഗമാണ്.

    നമ്മുടെ വികാരങ്ങള്‍ നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുവെങ്കില്‍, നാം അവയെ ജയിക്കണം. നാം തന്നെ സൃഷ്ടിക്കുന്ന ഭയം, അസൂയ തുടങ്ങിയ വികാരങ്ങള്‍ മാറ്റിനിര്‍ത്തി ചിന്തിച്ചാൽ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ കഴിയും. വിശുദ്ധന്‍ നിര്‍ദ്ദേശിക്കുന്നു.