ഹാഗിയ സോഫിയ മോസ്‌ക് ആയി മാറുമ്പോൾ

ക്രിസ്തുമതത്തെയും, ക്രൈസ്തവ പ്രതീകങ്ങളെയും പരമ ശത്രുതാ മനോഭാവത്തോടെ കാണുന്ന ആയിരക്കണക്കിന് ഇസ്ലാമിസ്റ്റുകളുടെ അജണ്ടകളും, ലോകത്തെ മുഴുവന്‍ തങ്ങളുടെ വരുതിയിലാക്കാനുള്ള അത്തരക്കാരുടെ വ്യഗ്രതയും മാത്രമാണ് ഇവിടെ പ്രകടമാകുന്നത്. നൂറ്റാണ്ടുകള്‍ കഴിയുന്തോറും നിലപാടുകളുടെ തീവ്രത ഏറുന്ന ഒന്നാണ് പൊളിറ്റിക്കല്‍ ഇസ്ലാം എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നു.

ഹാഗിയ സോഫിയ എന്ന പുരാതന ക്രൈസ്തവ ദേവാലയം മുസ്ലീം പള്ളിയാക്കി മാറ്റുന്നതുകൊണ്ട് യഥാര്‍ത്ഥ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഒരു നേട്ടവും ഉണ്ടാകുവാനില്ല. ആഗോള സമൂഹത്തിന് മുന്നില്‍ ഇസ്ലാം അല്പംകൂടി ചെറുതാകുവാന്‍ അത് കാരണമാകുമെന്ന് മാത്രം. കേരളത്തിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഇക്കാര്യംകൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.