നല്ല വിദ്യാഭ്യാസത്തിനു നല്ല അധ്യാപകര്‍ ആവശ്യമാണ്

നല്ല വിദ്യാഭ്യാസത്തിനു നല്ല അധ്യാപകര്‍ ആവശ്യമാണെന്ന് യുനസ്കോ. അദ്ധ്യാപകരുടെ ആഗോളദിനം പ്രമാണിച്ച് ശുശുക്ഷേമവിഭാഗം ഇറക്കിയ പ്രസ്താവനയിലാണ് കുട്ടികളുടെ നല്ലഭാവിക്ക് ആഗോളതലത്തില്‍ അദ്ധ്യാപകരുടെ രൂപീകരണം ഇനിയും ആവശ്യമാണെന്ന് സ്ഥിതിവിവരക്കണക്കുകളോടെ ചൂണ്ടിക്കാട്ടിയത്.
യുനേസ്ക്കോയുടെ 2017-ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ആഗോളവ്യാപകമായി 85 ശതമാനം അദ്ധ്യപകര്‍ പരിശീലനം നേടിയിട്ടുള്ളവരാണ്. എന്നാല്‍ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 71 ശതമാനം അദ്ധ്യാപകര്‍ മാത്രമേ പരിശീലനം നേടിയവരുള്ളൂ. അതുപോലെ ആഫ്രിക്ക ഭൂഖണ്ഡത്തില്‍ സഹാറയ്ക്കു താഴെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കു കടന്നാല്‍ പരിശീലനം നേടിയിട്ടുള്ള അദ്ധ്യാപകര്‍ 64 ശതമാനവുമാണ്. നല്ല വിദ്യാഭ്യാസം കുട്ടുകളുടെ അടിസ്ഥാന അവകാശമാണെങ്കില്‍ നല്ല അദ്ധ്യാപകരെ ലഭിക്കുകയെന്നതും അവരുടെ അടിസ്ഥാന അവകാശംതന്നെയാണെന്ന് യുഎന്‍റെ ശിശുക്ഷേമവിഭാഗം അഭിപ്രായപ്പെട്ടു.
2018-ലെ അദ്ധ്യാപകരുടെ ആഗോള ദിനത്തോടനുബന്ധിച്ച് “യുനേസ്ക്കൊ” ആഫ്രിക്കാഭൂഖണ്ഡത്തിലെ സഹാറയ്ക്കു താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ അഭിവൃദ്ധിക്കായി ഉടനെതന്നെ അവിടങ്ങളിലെ അദ്ധ്യാപകരുടെ പരിശീലപരിപാടികള്‍ക്കുളള പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ അഞ്ചാം തിയതിയാണ് അധ്യാപകര്‍ക്കായുള്ള ആഗോള ദിനം ആചരിക്കുന്നത്.
കടപ്പാട്: :www.vaticannews.va

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ