ധന്യൻ ഫാ. വർഗീസ് പയ്യപിള്ളിയുടെ 142-ാം ജന്മ ദിനം ഇന്ന്

ധന്യൻ ഫാ വർഗീസ് പയ്യപിള്ളിയുടെ 142-ാം ജന്മ ദിനം ഇന്ന്. അഗതികളുടെ സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ അദ്ദേഹത്തെ ധന്യൻ ആയി പ്രഖ്യാപിച്ചതിന് ശേഷം ഉള്ള ആദ്യത്തെ ജന്മ ദിനമാണ് ഇത്. ആലുവ തോട്ടുമുഖം എസ് ഡി ജനറേറ്റിൽ രാവിലെ 6: 30 വിശുദ്ധ ബലി അർപ്പിച്ചു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അദ്ദേഹത്തെ ധന്യൻ ആക്കികൊണ്ടുള്ള ഔദ്യോഗിക രേഖയിൽ ഫ്രാൻസിസ് പാപ്പ ഒപ്പു വച്ചു. പാവപെട്ടവർക്കും നിരാലംബർക്കും വേണ്ടി ജീവിതം മാറ്റി വെച്ച വ്യക്തിയായിരുന്നു ഫാ വർഗീസ് പയ്യപിള്ളി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.