ഫാ. ജോര്‍ജ് കുറ്റിക്കല്‍ എംസിബിഎസ്-ന്റെ മൃതസംസ്‌ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയത്ത്

‘ആകാശപ്പറവകളുടെ കൂട്ടുകാരുടെ’ (എഫ്ബിഎ) സ്ഥാപകനും ദിവ്യകാരുണ്യ മിഷനറി സഭാംഗവുമായ ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ മൃതസംസ്‌ക്കാരം 2017 ഡിസംബര്‍ 23 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം-കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വെച്ചു നടക്കും.

അച്ചന്റെ ഭൗതിക ദേഹം വ്യാഴാഴ്ച (ഡിസംബര്‍ 21) വൈകിട്ട് 5 മണിക്ക് മലയാറ്റൂര്‍ മാര്‍വാലാഹ എംസിബിഎസ് ആശ്രമത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിറ്റേന്ന് വെള്ളിയാഴ്ച (ഡിസംബര്‍ 22) വൈകിട്ട് 4 മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് കോട്ടയം എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസിലേയ്ക്ക് കൊണ്ടുവരികയും രാത്രി 8 മണി മുതല്‍ അവിടെ പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്യും.

ശനിയാഴ്ച (ഡിസംബര്‍ 23) രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.