ബ്രസീലില്‍ മരിച്ച വൈദികന്റെ മൃതസംസ്‌കാരം ശനിയാഴ്ച

കളമശേരി: ബ്രസീലില്‍ നദിയില്‍ മുങ്ങിമരിച്ച ഓര്‍ഡര്‍ ഓഫ് ഹോളി ക്രോസ് സന്യാസ സഭാംഗമായ ഫാ. ജോണ്‍ ബ്രിട്ടോ ഒആര്‍സിയുടെ മൃതസംസ്‌കാരം ശനിയാഴ്ച 2.30ന്  നടക്കും. കളമശേരി മാര്‍ത്തോമാ ഭവനം വിശുദ്ധകുരിശിന്റെ  സന്യാസ ആശ്രമത്തിലാണ് ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്യുന്നത്. ഇടവകയായ നീറിക്കാട് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക പള്ളിയില്‍  നാളെ രാവിലെ 9 മണി മുതല്‍ 1 മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

2007-ല്‍ ആണ്  ഫാ. ജോണ്‍ വൈദിക പട്ടം സ്വീകരിച്ചത്. മൂന്നു മാസം മുന്‍പാണ് ഫാദര്‍ ജോണ്‍ കൊച്ചിയിലെ ആശ്രമത്തില്‍  നിന്ന് ബ്രസീലിലേക്ക് പോയത്. വിനോദയാത്രയ്ക്ക് പോയ സമയത്ത് ബ്രസീലിലെ അപരിസീദ തടാകത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കോട്ടയം ജില്ലയിലെ നീര്‍ക്കാട് കറ്റുവീട്ടില്‍ മാത്യു- പെണ്ണമ്മ ദമ്പതികളുടെ മകനാണ് ഫാ. ജോണ്‍ ബ്രിട്ടോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.