യൗവ്വനം കാത്തുസൂക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

നല്ലൊരു ശതമാനം ആളുകളെയും ഭയപ്പെടുന്ന ഒരു കാലഘട്ടമാണ് വാര്‍ദ്ധക്യം. വാര്‍ദ്ധക്യത്തിലേയ്ക്ക് പ്രവേശിക്കാനിരിക്കുന്നവരും അതിലൂടെ കടന്നുപോകുന്നവരുമെല്ലാം ഈ കാലഘട്ടത്തെ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍, വേണ്ടവിധം വിനിയോഗിച്ചാല്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായി ആസ്വദിച്ച് കടന്നുപോകേണ്ട ഒരു കാലഘട്ടമാക്കി വാര്‍ദ്ധക്യത്തെ മാറ്റിയെടുക്കാന്‍ സാധിക്കും എന്നതാണ് സത്യം.

ചിലര്‍ ശരീരത്തിലെ യൗവ്വനം നിലനിര്‍ത്താന്‍ അതിനെ കര്‍ശനമായി നിയന്ത്രിച്ച്, വ്യായാമമുറകളൊക്കെ ചെയ്ത് പ്രായത്തെ വെല്ലാന്‍ തക്കവിധം ശരീരത്തെ ഒരുക്കുന്നു. എന്നാല്‍, മരണംവരെ യൗവ്വനത്തില്‍ തുടരാന്‍ ഒരു വ്യക്തിയെ സഹായിക്കുന്നത് ആ വ്യക്തിയുടെ ആത്മാവാണ്. സങ്കീ. 103:45 വചനങ്ങള്‍ ജീവിതം മുഴുവന്‍ യൗവ്വനമാക്കാനുള്ള രഹസ്യമാണ് പറയുന്നത്. “അവിടുന്ന് നിന്റെ ജീവനെ പാതാളത്തില്‍ നിന്ന് രക്ഷിക്കുന്നു; അവിടുന്ന് സ്‌നേഹവും കരുണയും കൊണ്ട് നിന്നെ കിരീടമണിയിക്കുന്നു. നിന്റെ യൗവ്വനം കഴുകന്റേതുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്റെ ജീവിതകാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു.” ഇത് സാധ്യമാകാന്‍ ചില നുറുങ്ങുവഴികളുണ്ട്.

1.ഈശോയുടെ തിരുഹൃദയമേ, അങ്ങെന്റെ സ്‌നേഹമായിരിക്കണമേ’ എന്ന സുകൃതജപം ഉരുവിടുന്നത് അതിന് സഹായകമായിരിക്കും. ആരോഗ്യം ക്ഷയിച്ചു എന്നത് അവിടുത്തെ കരുണയില്‍ കൂടുതലായി ആശ്രയിക്കാനുള്ള അവസരമായി കാണാം.

2. വാര്‍ദ്ധക്യകാലത്തെ ജീവിതം കര്‍ത്താവിനായി ചെലവഴിച്ചുനോക്കൂ. എന്ത് കാര്യവും ദൈവത്തിനായി ചെയ്യുമ്പോള്‍ ദൈവികമായ പ്രതിഫലം ലഭിക്കും. അതിനെക്കാളുപരി, ആ പ്രതിഫലം ഈ ജീവിതത്തിനുശേഷം നിത്യജീവിതത്തിലും ഗുണം ചെയ്യും.

3. ചെയ്യുന്നതെല്ലാം യേശുവിനോടുള്ള സ്‌നേഹത്തെപ്രതി ചെയ്യാന്‍ തുടങ്ങുക. അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്ന കൊച്ചുപ്രവൃത്തികള്‍ കൊണ്ടുതന്നെ ജീവിതം മാറ്റിമറിക്കാം.

4. ദിനവും വിശുദ്ധബലി അര്‍പ്പിക്കുക.
5. ആത്മീയലേഖനങ്ങള്‍ വായിക്കുക.
6. രോഗീസന്ദര്‍ശനം നടത്തുക.
7. മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുക.
8. സാമൂഹ്യജീവിതത്തിലേയ്ക്ക് കടന്നുവരിക.