പ്രളയ ദുരിതപുനരധിവാസ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കം ഇന്ന്

പ്രളയ ദുരിതപുനരധിവാസ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കം-അടിസ്ഥാനശില യുടെ ആശീർവാദം ഇന്ന് വൈകിട്ട് അഞ്ചിന് പെരുമാനൂർ ദേവാലയ തിരുനാളിനോടനുബന്ധിച്ച്.

വരാപ്പുഴ അതിരൂപതയുടെ  പെരുമാനൂർ സെൻറ് ജോർജ് ദേവാലയത്തിൽ തിരുനാളാഘോഷം വെട്ടിക്കുറച്ച് പ്രളയ ദുരിത പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആദ്യ ഭവനനിർമ്മാണത്തിന് തുടക്കമാകുന്നു. അടിസ്ഥാനശില യുടെ ആശീർവാദം ഇന്ന് വൈകിട്ട് അഞ്ചിന് ശേഷമുള്ള ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും.  ഇടവക വികാരി ഫാ സാബു നെടുനിലത്തിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘം എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രവർത്തനം നടത്തുന്നത്. പ്രളയ ബാധിത പ്രദേശമായ പാനായിക്കുളത്താണ് ഭവനം നിർമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.