കുട്ടനാട്ടിലെ ജനങ്ങൾക്ക് കൈ താങ്ങായി പാലാ രൂപത 

കുട്ടനാട്ടിലെ ദുരിതം അനുഭവിക്കുന്നവരെ സ്വാന്തനിപ്പിക്കുവാനും അവർക്ക് സഹായങ്ങൾ നല്കുവാനുമായിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കുട്ടനാട്ടിൽ എത്തി. ചങ്ങനാശേരി അതി രൂപതയിൽ എത്തിയ അദ്ദേഹം അവിടെ നിന്ന് കുട്ടനാട്ടിലേക്ക് എത്തുകയായിരുന്നു.

പിതാവിനൊപ്പം വൈദികരും യുവജന സംഘടന പ്രതിനിധികളും ദുരിത ബാധിത പ്രദേശം സന്ദർശിച്ചു. വരും ദിവസങ്ങളിൽ സോഷ്യൽ സർവീസ് സംഘടനയായ ചാസിന്റ നേതൃത്വത്തിൽ കൂടുതൽ സഹായം എത്തിക്കുമെന്ന് ബിഷപ്പ് പറഞ്ഞു.

വികാരി ജനറാൾമാരായ മോൺ ജോസഫ് കുഴിഞ്ഞാലിൽ, മോൺ ജോസഫ് കൊല്ലംപറമ്പിൽ, ഫാ. ബെർക്ക്മാസ് കുന്നുംപുറം, ഫാ. തോമസ് മേനാച്ചേരി, തുടങ്ങി നിരവധി വൈദികർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.