വീട് തകർന്നവർക്ക് സഹായവുമായി ‘അനുഗ്രഹ’ 

മഴക്കെടുതി മൂലം നിരവധി കുടുംബങ്ങൾ ആണ് ദുരിതം അനുഭവിക്കുന്നത്. അവർക്ക് സഹായവുമായി നിരവധി ദേവാലയങ്ങളും സന്നദ്ധത സംഘടനകളും  രംഗത്ത് എത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരിത ബാധിത പ്രദേശത്തു സഹായവുമായി അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റി  മുൻപന്തിയിൽ ഉണ്ട്. നിരവധി വീടുകളില്‍ സഹായം അവർ ഇതിനോടകം എത്തിച്ചു.  മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയുടെ ഔദ്യോഗിക സാമൂഹിക ക്ഷേമ സേവന വിഭാഗമാണ് അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റി.

മെഴുവേലിൽ കനത്ത മഴയിലും കാറ്റിലും വീട് നഷ്ടപെട്ട ഒരു കുടുംബത്തിന് സാമ്പത്തിക സഹായം നൽകി.  വിധവകൾ ആയ അമ്മയും മകളും താമസിച്ചിരുന്ന വീട് കനത്ത മഴയിലും കാറ്റിലും മരം വീണു നശിച്ചിരുന്നു. അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റിയിലെ ബന്ധപ്പെട്ടവര്‍ അവിടം സന്ദർശിക്കുകയും അവർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുകയും ചെയ്തു.

ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യം ഉള്ള ഭക്ഷണം അവർ കിറ്റുകളിൽഎത്തിച്ച് കൊടുക്കുന്നു. കൂലിപ്പണിക്കർ ആണ് ഈ പ്രദേശത്ത് കൂടുതലും ഉള്ളത്. ദിവസങ്ങൾ ആയി പണിക്ക് പോകാൻ സാധിക്കാത്തതിനാൽ മിക്കവരും പട്ടിണിയിൽ ആണ് കഴിയുന്നത്. അവിടുത്തെ ജനങ്ങൾക്ക് ആവശ്യം ഉള്ള ഭക്ഷണം അനുഗ്രഹ  സോഷ്യൽ സർവീസ് സൊസൈറ്റി വിതരണം ചെയ്തു.

മഴയിലും കാറ്റിലും  വീട് തകർന്ന എട്ടു വീട്ടുകാർക്ക് വീടുപണിക്കായി സാമ്പത്തിക സഹായവും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇരുപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു.

പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ ഫാ. ബിനോയി മാത്യു, യൂണിറ്റ് ഡയറക്ടർ റവ ഫാ. റോബിൻ തൈക്കൂട്ടത്തിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ ബിജു പുത്തൻപുരക്കൽ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.