നോമ്പുകാലത്ത് മതപരമായ ശുശ്രൂഷകൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഫിലിപ്പീൻസ് കത്തോലിക്കർ

മതപരമായ ശുശ്രൂഷകൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സന്തോഷപൂർവ്വം സ്വീകരിച്ചു ഫിലിപ്പീന്‍സിലെ കത്തോലിക്കർ. നോമ്പുകാലത്ത് ദൈവാലയങ്ങളിൽ ശുശ്രൂഷകളിലും വിശുദ്ധ കുർബാനയിലും പങ്കെടുക്കുവാൻ കഴിയും എന്ന സന്തോഷത്തിലാണ് വിശ്വാസികൾ.

“രാജ്യത്തുടനീളമുള്ള മതസേവനങ്ങളുടെ നിയന്ത്രണങ്ങൾ സർക്കാർ ലഘൂകരിച്ചതിനാൽ നോമ്പുകാലത്ത് കത്തോലിക്കർക്ക് കൂടുതൽ ആത്മീയ അവസരങ്ങൾ ലഭിക്കാൻ ഇടയാകും. ഒപ്പം കോവിഡ് പകർച്ചവ്യാധി അവസാനിക്കുവാൻ ഈ ദിവസങ്ങളിൽ നമുക്ക് പ്രാർത്ഥിക്കാം. സുരക്ഷിതമായ രീതിയിൽ കൂടുതൽ ആളുകളെ കൂട്ടിക്കൊണ്ടുപോകാൻ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഒക്കെയും ചെയ്യും,” -ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ പറഞ്ഞു.

“കോവിഡ് കാലത്തെ നോമ്പിൽ രണ്ട് കാര്യങ്ങൾ നാം ശ്രദ്ധിക്കണം. ഒന്ന് രോഗം പകരാതിരിക്കുന്നതിനുള്ള മുൻകരുതൽ ശക്തമായി സ്വീകരിക്കണം. അതിൽ വിട്ടുവീഴ്ച പാടില്ല. ഒപ്പം വിശുദ്ധ കുർബാനയിൽ നേരിട്ട് നാം സംബന്ധിക്കുമ്പോൾ ഈശോയുടെ തിരുരക്തങ്ങളാണ് സ്വീകരിക്കുന്നത്. അത് നമ്മുടെ വിശ്വാസത്തിന്റെ അന്തസത്തയാണ്.” – ബിഷപ്പ് ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.