കാസർകോട്ട് പൂർണ ലോക്ക്ഡൗൺ; 3 ജില്ലകളിൽ നിയന്ത്രണം, ബാറുകൾ അടച്ചിടും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ല പൂർണമായും അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനം. വ്യാപാരസ്ഥാപനങ്ങൾ തുറക്കില്ല. വ്യാപാരിവ്യവസായികളുമായി ചർച്ച ചെയ്തശേഷം അവശ്യവസ്തുക്കൾ വീടുകളിൽ എത്തിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.

പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ കർശന നിയന്ത്രണം നടപ്പാക്കും. വൈറസ് ബാധയുള്ള മറ്റു ജില്ലകളിൽ ഭാഗിക നിയന്ത്രണമാകും ഉണ്ടാകുക. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടാനും തീരുമാനമായി. കടകൾ പൂർണമായും അടച്ചിടില്ല. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും.