സകല വിശുദ്ധരുടേയും തിരുനാൾ

സകല വിശുദ്ധരുടേയും തിരുനാൾ നമ്മെ ഓർമ്മിപ്പിക്കുന്ന ചില സത്യങ്ങളുണ്ട്. ഒന്ന്, ഈശോയ്ക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തവരാണ് വിശുദ്ധർ. രണ്ട്, ഏത് പ്രതികൂല സാഹചര്യത്തിലും അവർ ക്രിസ്തു സാക്ഷ്യത്തിനായി നിലകൊണ്ടു. മൂന്ന്, ലോകം അവരെ ദ്വേഷിച്ചുവെങ്കിലും ഈശോ അവരെ ഉയർത്തി. നാല്, നമുക്ക് ഏറ്റവും നല്ല മാതൃകകളാണ് അവർ. അഞ്ച്, ഇന്നത്തെ സാഹചര്യത്തിൽ വിശുദ്ധ രേപ്പോലെ ഈശോയ്ക്ക് സാക്ഷ്യം’ വഹിക്കേണ്ടവരാണ് നമ്മൾ.

“അവനും അവൾക്കും വിശുദ്ധരാകാമെങ്കിൽ എന്തു കൊണ്ട് എനിക്ക് ആയിക്കൂടാ” എന്ന ചോദ്യം സ്വയം ചോദിക്കാം. വിശുദ്ധ ജീവിതം നയിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം. സകല വിശുദ്ധരേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ!

ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.