ഫാ. ജിയോ പയ്യപ്പിള്ളി അന്തരിച്ചു, സംസ്‌കാരം നാളെ 

കോഴിക്കോട് രൂപതയിലെ മുതിർന്ന വൈദികനും ദൈവശാസ്ത്ര പണ്ഡിതനുമായ ഫാ. ജിയോ പയ്യപ്പിള്ളിയുടെ മൃതസംസ്‌കാരം നാളെ ഉച്ചകഴിഞ്ഞു 3. 30 ന് കോഴിക്കോട് മേരികുന്ന് ഹോളി റെഡീമർ പള്ളിയിൽ. 1945 ൽ എറണാകുളം ജില്ലയിലെ എളന്തിരിക്കരയിൽ ആണ് അദ്ദേഹം ജനിച്ചത്. കെസിബിസി അൽമായ കമ്മീഷൻ സെക്രെട്ടറി, ഫിലോസഫർ, സാഹിത്യകാരൻ, വാഗ്‌മി, റേഡിയോ പ്രഭാഷകൻ, മത സൗഹാർദ്ദ പ്രചാരകൻ, കോഴിക്കോട് ആകാശവാണി ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കോഴിക്കോട് ദേവമാതാ കത്തിഡ്രൽ, വെസ്റ്റ് ഹിൽ സെൻറ് മൈക്കിൾസ്, കണ്ണൂർ ഹോളി ട്രിനിറ്റി, തലശ്ശേരി ഹോളി റോസറി, മാഹി സെൻറ് തെരേസാസ് എന്നീ ഇടവകകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.