ഫാരിദാബാദ് രൂപത

2012 മാർച്ച് 6-നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഡൽഹിയിലും പരിസരപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് രൂപത നിലവിൽ വന്നത്. കുര്യാക്കോസ് ഭരണികുളങ്ങരയാണ് ആദ്യ മെത്രാൻ.ഹരിയാനയിലെ ഫരീദാബാദിലാണ് പുതിയ രൂപതയുടെ കേന്ദ്രം. ഫരീദാബാദിലെ ക്രിസ്തുരാജാ ദേവാലയമാണ് രൂപതയുടെ കത്തീഡ്രൽ. ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളും ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ, ഗാസിയാബാദ് എന്നീ ജില്ലകളും ഈ രൂപതയിൽ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.