സീറോമലബാര്‍ നവംബര്‍ 14, യോഹ 6:47-53 – വിശ്വാസം

”വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്” (47) എന്ന വചനത്തോടെയാണ് ഇന്നത്തെ സുവിശേഷഭാഗം ആരംഭിക്കുക. നിത്യമായി ജീവന്‍ ഉണ്ടാകണമെങ്കില്‍ യേശുവില്‍ വിശ്വസിക്കുക എന്നത് ഹൃദയത്തില്‍ ഉറപ്പിക്കേണ്ട വാക്യമാണ്. നമ്മള്‍ ജീവിതത്തില്‍ പലപ്പോഴും ജീവന്‍ ഇല്ലാത്തതുപോലെ ആയിത്തീരാനുള്ള കാരണം തേടുന്നത് നല്ലതാണ്. ജീവിതത്തിലെ സഹനത്തോടും സങ്കടത്തോടും ഏത് രീതിയിലാണ് നമ്മള്‍ പ്രതികരിക്കുന്നത് എന്നത് യേശുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അളവ്‌കോലാണ്. മരണത്തിന്റെ നിഴല്‍ വീണ വഴികളിലൂടെയാണ് നമ്മള്‍ നടക്കുന്നതെങ്കിലും രോഗത്തിന്റെ വേദന നിറഞ്ഞ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും എന്നില്‍ നിറഞ്ഞിരിക്കുന്നത് ‘നിത്യ ജീവനാണ്’ എന്ന വിശ്വാസമുള്ളവന് എല്ലാം അതിജീവിക്കാന്‍ സാധിക്കും. വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്; വിശ്വസിക്കുന്നവനേ നിത്യജീവന്‍ ഉള്ളൂ.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.