ഇവാ ഗ്ലോബല്‍ സിപോസിയത്തിന് കല്യാണ്‍ രൂപതയില്‍ തുടക്കം

മുംബൈ: കല്യാണ്‍ രൂപതയുടെ നേതൃത്വത്തില്‍ സീറോമലബാര്‍ സഭ ഫാമിലി, അല്മായ, ലൈഫ് സിനഡല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഇവാ ഗ്ലോബല്‍ സിംപോസിയത്തിന് ഇന്ന് തുടക്കമായി. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന സിംപോസിയം ഡിസംബര്‍ രണ്ടിന് സമാപിക്കും. കല്യാണ്‍ രൂപതയുടെ നവി മുംബൈയിലെ ആനിമേഷന്‍ ആന്റ് റിന്യൂവല്‍ സെന്ററിലാണ് ത്രിദിന സിംപോസിയം നടക്കുന്നത്.

ബിഷപ്പുമാരായ മാര്‍ തോമസ് ഇലവനാല്‍ (കല്യാണ്‍), മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ (കൂരിയ), മാര്‍ തോമസ് ദാബ്രേ (പൂനെ), മാര്‍ റാഫേല്‍ തട്ടില്‍ (ഷംഷാബാദ്) ബോംബെ ആര്‍ച്ച്ബിഷപ് എമിരിത്തൂസ് ആഞ്ചലോ ഗ്രേഷ്യസ്, ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഫാ. ഷെനാന്‍ ബൊക്കെ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ ഏഷ്യാ-ഓഷ്യാനിയ റീജ്യണല്‍ ഡയറക്ടര്‍ ഡോ. ലിഗായാ എ. അക്വാസ്ത, ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഡയറക്ടര്‍ ഡോ. ബ്രയന്‍ ക്ലൗവ്‌സ്, ഡോ. ലളിത നാംജോഷി, മൗലാന സഹീര്‍ അബ്ബാസ് റിസ്‌വി മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, കുന്നോത്ത് ഗുഡ്‌ഷെപ്പേഡ് മേജര്‍ സെമിനാരി പ്രൊഫസര്‍ റവ. ഡോ. ജോസ് കൂടപ്പുഴ, കോട്ടയം ജോണ്‍പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് റവ. ഡോ. ജേക്കബ് കോയിപ്പള്ളി, കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ആന്റണി മൂലയില്‍, സുപ്രീം കോടതി അഭിഭാഷകന്‍ പി. ഡി. മാത്യു, സാംതോം മിഷന്‍ ഇന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ജനറല്‍ റവ. ഡോ. ഫ്രാന്‍സിസ് ഇലുവത്തിങ്കല്‍, ഡോ. പാസ്‌ക്കള്‍ കര്‍വാലിയോ, ഡോ. മേരി ആന്‍ മുക്കാടന്‍, സിസിഎല്‍ കോ-ഡയറക്ടര്‍മാരായ വലന്റൈന്‍ കൊയ്‌ലോ-അന്ന കൊയ്‌ലോ, കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യാ ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസ്, ശിശുരോഗ വിദഗ്ധ ഡോ. സുമ സെബാസ്റ്റ്യന്‍, റിട്ട. ലഫ്. സര്‍ജന്‍ ഡോ. അബ്രഹാം ജെയിംസ്, അന്ധേരി ഹോളിസ്പിരിറ്റ് ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. കെവിന്‍ ക്വദ്രോസ്, ബിജു ഡൊമിനിക് എന്നിവര്‍ സിമ്പോസിയത്തില്‍ പങ്കെടുത്ത് സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.