ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കെ.സി.ബി.സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ രണ്ടാമത് ട്രിനിറ്റാ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ അയയ്ക്കാം. മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ഫിലീം, ഷോര്‍ട്ട് ഡോക്യുമെന്ററി, സംവിധായകന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്. മത്സരയോഗ്യമായ ചിത്രങ്ങള്‍ കെ.സി.ബി.സി -യുടെ ഐക്കണ്‍ മീഡിയ ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം ചെയ്യും. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന് പ്രത്യേക പുരസ്‌കാരം  നല്‍കും. ജൂറി ചെയർമാൻ ശ്രീ. കെ.ജി. ജോർജ്, ജൂറി കൺവീനർ ശ്രീ. ജോൺ പോൾ.

എന്‍ട്രികള്‍ ജൂലൈ 25-നു മുന്‍പ് കെ.സി.ബി.സി മീഡിയ കമ്മീഷന്‍ പി.ഓ.സി, പാലാരിവട്ടം കൊച്ചി എന്ന വിലാസത്തിലേക്കോ kcbcshortfilm@gmail.com എന്ന ഇ-മെയിലിലേക്കോ അയ്ക്കണം.

വിശദവിവരങ്ങള്‍ക്ക് 828105456 എന്ന വാട്സ് ആപ്പ് നമ്പരില്‍ ബന്ധപ്പെടണമെന്ന് കെ.സി.ബി.സി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.