ഈസ്റ്റര്‍ ദിനം

കത്തോലിക്കാസഭയുടെ അതിപുരാതനമായിട്ടുള്ളതും ഏറ്റവും പ്രധാനപ്പെട്ടതുമായ തിരുനാളാണ്‌ ഉയിര്‍പ്പ് തിരുന്നാള്‍ അഥവാ ഈസ്റ്റര്‍. കത്തോലിക്കാ കാതലാണ് ഈ തിരുനാള്‍ എന്നു വേണമെങ്കില്‍ പറയാന്‍ സാധിക്കും. ഇതിലൂടെ പ്രത്യേകമായി പു:നര്‍ ആവിഷ്‌കരിക്കപ്പെടുന്നത് ക്രിസ്തുവിന്റെ ഉയിര്‍പ്പാണ്. അതിനാല്‍ തന്നെ കത്തോലിക്കാ വിശ്വാസികള്‍ വളരെ ആദരവാണ് ഈ തിരുനാളിനോട് കാണിക്കുന്നത്.

ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പു തിരുനാളില്‍ പ്രധാനമായും ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പാണ് സ്മരിക്കുന്നത്. ഇത് സംഭവിച്ചത് ജ്യുവിഷ് കലണ്ടര്‍ അനുസരിച്ച് ആദ്യപൂര്‍ണ്ണ ചന്ദ്രനുശേഷം വരുന്ന ഞായറാഴ്ചയിലായിരുന്നു. അതുകൊണ്ടുതന്നെ ഈസ്റ്റര്‍ ദിനം ആദ്യ പൂര്‍ണ്ണ ചന്ദ്രനുശേഷം വരുന്ന ഞായറാഴ്ചയിലോ മാര്‍ച്ച്‌ 21 ന് ശേഷം വരുന്ന ഞായറാഴ്ചയിലോ ആയി. (ഈ അതിമനോഹരമായ ദിനം പ്രത്യേകമായും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് വരിക, ഇപ്പോള്‍ ഈ ഞായറാഴ്ച പൂര്‍ണ്ണ ചന്ദ്രനെ കണ്ടുവെങ്കില്‍ അടുത്ത ഞായറാഴ്ചയായിരിക്കും ഈസ്റ്റര്‍ ആഘോഷിക്കുക. പഴയകാലത്ത് ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്).

കഴിഞ്ഞ 1500 വര്‍ഷങ്ങളായി മാര്‍ച്ച്‌ 21 തുല്യദിനരാത്രകാലം ആയി (March equinox) കണക്കാക്കപ്പെടുന്നു. രാവും പകലും കൃത്യമായും വരുന്നദിനമാണ് അന്നേദിനം. പ്രധാനമായും മാര്‍ച്ച്, സെപ്തംബര്‍ മാസങ്ങളില്‍ ആണ് അത് സംഭവിക്കുക. മാര്‍ച്ച് മാസത്തില്‍ വരുന്ന ആ ദിനത്തിന് വസന്തകാലവുമായി വളരെ അഭേദ്യമായ ബന്ധമുണ്ട്.

ഈസ്റ്റര്‍ ദിനത്തിന്റെ ശരിയായ ദിവസം പ്രഖ്യാപിക്കാന്‍ ഒത്തിരി വ്യത്യസ്തമായ ക്രമങ്ങള്‍ ചെയ്തുനോക്കി. എന്നാല്‍ അവയെല്ലാം കൂടുതല്‍ വ്യത്യസ്ത ആശയങ്ങളിലേക്ക് എത്തപ്പെട്ടു. പക്ഷെ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍, പഴയ ജൂലിയന്‍ കലണ്ടര്‍ മാറ്റി പുതിയ ഗ്രിഗോറിയന്‍ കലണ്ടര്‍ ഇറക്കിയതോടെ അതിന് വ്യത്യാസം വന്നു. ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഒന്നാണ് ഈ കലണ്ടര്‍ക്രമം.

കത്തോലിക്കരും, പാശ്ചാത്യ ക്രിസ്ത്യാനികളും ഈസ്റ്റര്‍ ദിനം കണ്ടെത്താന്‍ ഇന്നും ഉപയോഗിക്കുന്ന കലണ്ടര്‍ ആണ് ഗ്രിഗോറിയന്‍ കലണ്ടര്‍. പക്ഷേ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ഇപ്പോഴും പിന്‍തുടരുക ജൂലിയന്‍ കലണ്ടര്‍ ആണ്. ഈ കലണ്ടറിന്റെ പ്രത്യേകത ഇത് ഗ്രിഗോറിയന്‍ കലണ്ടറിലെ ദിവസത്തിനേക്കാള്‍ 13 ദിനം പുറകിലാണ്. അതിനാല്‍ തന്നെ വളരെ വ്യത്യാസം കാണുവാന്‍ സാധിക്കും. ഗ്രിഗോറിയന്‍ കലണ്ടറില്‍ ഈസ്റ്റര്‍ പ്രധാനമായും മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും ദിവസങ്ങളില്‍ ആയിരിക്കും.

2010-ലെ ഈസ്റ്റര്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ ആചരിച്ചത് മാര്‍ച്ച് 22-നാണ്. എന്നാല്‍ ഗ്രിഗോറിയല്‍ കലണ്ടര്‍ പ്രകാരം അത് ഏപ്രില്‍ 4-ന് ആണ്.

ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പു തിരുനാള്‍ ക്രിസ്ത്യാനികളെ സംബന്ധിച്ച് അതിപ്രധാനമായ തിരുനാള്‍ ആണ്. ക്രൈസ്തവരെ സംബന്ധിച്ച് അവരുടെ ജീവിതത്തിന്റെ അടിസ്ഥാന കേന്ദ്രം തന്നെയാണ് ഇത്. വ്യത്യസ്തങ്ങളായ രണ്ടു കലണ്ടറുകള്‍ പരിചയപ്പെടുന്നുണ്ട് എങ്കിലും ക്രിസ്ത്യാനികള്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ തിരുന്നാള്‍ ആഘോഷിച്ചുവരിക.

സിജോ ജോസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.