ജീവിക്കുന്ന തിരുകുടുംബമായി ഓരോ കുടുംബവും മാറണം: മാർ ജോർജ് ആലഞ്ചേരി

കുടുംബങ്ങളുടെ കുടുംബമായ സഭയിൽ ഓരോ കുടുംബങ്ങളും ജീവിക്കുന്ന തിരുകുടുംബമായി മാറണമെന്നു സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് മാർ. ജോർജ് ആലഞ്ചേരി. മുരിങ്ങുർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ  പഞ്ചദിന മരിയോത്സവം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കുടുബങ്ങളും ഈ ഭൂമിയിലെ തിരുകുടുംബങ്ങളായി മാറണമെന്നും യൗസേപിതാവും മാതാവും ഈശോയും തിരുകുടുംബത്തിൽ ജീവിച്ച മാതൃക നാം സ്വന്തമാക്കണമെന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു.