
റോമിലായിരുന്നു ബോണിഫസിന്റെ ജനനം. വിശുദ്ധമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം ഇംഗ്ലണ്ടിലെ റോസ് എന്ന സ്ഥലത്തെ മെത്രാനായി നിയമിക്കപ്പെട്ടു. മെത്രാനായ അദ്ദേഹം ലളിതജീവിതം നയിക്കുകയും റോമന്‍ അനുഷ്ഠാനങ്ങള്‍ പലതും തന്റെ രൂപതയില്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. നിരവധി പുതിയ ഇടവകകള്‍ക്ക് അദ്ദേഹം രൂപതയില്‍ ആരംഭം കുറിച്ചു. 660 ല്‍ വിശുദ്ധന്‍ മരണമടഞ്ഞു.
വിചിന്തനം: “യേശുക്രിസ്തുവിനെ നമുക്ക് ബഹുമാനിക്കണമെന്നുണ്ടെങ്കില്‍ അവിടുത്തെ അറിയുകയും സ്‌നേഹിക്കുകയും സകല ക്രിസ്തീയപുണ്യങ്ങളും അഭ്യസിക്കുകയും വേണം'”- ക്രിസ്താനുകരണം.
ഫാ. ജെ. കൊച്ചുവീട്ടിൽ





