ഏപ്രില്‍ 17: പോപ്‌സ് ഹെന്റി ഹീത്ത് (1599- 1643)

ഹെന്റി ഹീത്ത് 1599-ല്‍ പീറ്റര്‍ബറോയില്‍ ജനിച്ചു. ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്ന അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും പിന്നീട് ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേരുകയും ചെയ്തു. ഇംഗ്ലണ്ടില്‍ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ അദ്ദേഹം രക്തസാക്ഷിയായി. 1643 ഏപ്രില്‍ 17-നായിരുന്നു അദ്ദേഹം രക്തസാക്ഷിയായത്.

വിചിന്തനം: ‘ദൈവമേ, എന്റെയും അങ്ങയുടെയും ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നുതന്നെ ആയിരിക്കട്ടെ. അങ്ങയുടെ ഇഷ്ടാനിഷ്ടങ്ങളല്ലാതെ മറ്റൊന്നും എന്റെ ഇഷ്ടാനിഷ്ടങ്ങളാകാതിരിക്കുകയും ചെയ്യട്ടെ.’

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.