സീറോ മലബാര്‍ മാര്‍ച്ച്‌ 7 യോഹ 6: 60-69 – ഇടം

“കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേയ്ക്ക് പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്,” എന്ന പത്രോസിന്റെ മറുപടി നമ്മളെ ചിന്തിപ്പിക്കേണ്ടതാണ്. പലരും തന്നെ ഉപേക്ഷിച്ചു പോയപ്പോഴും, കൂടെ നിന്ന ശിഷ്യരോട് ‘നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ’ എന്ന് ഈശോ ചോദിച്ചപ്പോള്‍ പത്രോസ് പറഞ്ഞ മറുപടിയാണ്‌ ഇത്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും ഈശോയെ ഉപേക്ഷിച്ചു പോകുന്ന കഥകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. നമ്മളും പലപ്പോഴും ഈശോയെ ഉപേക്ഷിച്ചു പോകാറുണ്ട്. പക്ഷേ, എവിടെ പോയാലും ഈശോയെക്കാളും വലിയ അഭയ കേന്ദ്രം നമുക്ക് എവിടെ കിട്ടാനാണ്‌? ഈശോയില്‍ നിന്ന് അകന്നു പോകുന്നവര്‍ വലിയ അപകടത്തിലേയ്ക്കാണ് പോകുന്നത് എന്ന് ഓര്‍ത്താല്‍ നന്ന്. ഒപ്പം ഓര്‍ക്കുക – എങ്ങും പോകാന്‍ ഇടമില്ലാത്തവന്റെ ഇടമാണ് ഈശോ – എന്നത്.

ഫാ. ജി. കടൂപ്പാറയില്‍ എം.സി.ബി.എസ്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.