കോവിഡ് വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ്

നിലവിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ‘പൂർണ്ണമായും വാക്‌സിനേഷൻ നടത്തിയവർക്ക് പോലും കോവിഡ്‌വകഭേദം പടരുന്നതിന്‌ സാധ്യതയുണ്ട്. അപകസാധ്യത മുൻനിർത്തി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം’, യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൺ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

ഇന്ത്യയിലേക്ക് പോകുന്നതിന് നിർബന്ധിതമായ സാഹചര്യമുള്ളവർ യാത്രയ്ക്ക് മുമ്പ് പൂർണമായും വാക്‌സിനേഷൻ നടത്തണമെന്നും അധികൃതർ അറിയിച്ചു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രകൾക്ക് ബ്രിട്ടൻ കഴിഞ്ഞ ദിവസം കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയെ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി മണിക്കൂറുകൾക്കു പിന്നാലെയായിരുന്നു ബ്രിട്ടന്റെ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.