കൊറോണ: അമേരിക്കയില്‍ വൈദികരുടെയും സമര്‍പ്പിതരുടെയും ഇടയില്‍ മരണസംഖ്യ കൂടുന്നു 

കൊറോണ വൈറസ് ബാധ അമേരിക്കയെ വളരെ സാരമായി ബാധിക്കുമ്പോള്‍ വൈദികരുടെയും സിസ്റ്റേഴ്സിന്റെയും ഇടയിലുള്ള മരണസംഖ്യയും കൂടുന്നു. മേരിക്നോലിന്‍ എന്ന സമൂഹത്തില്‍ തന്നെ കോവിഡ് ബാധിച്ചവരുടെ എണ്ണം അന്‍പതോളമായി.

ഓസ്സിംഗിലെ മേരിക്നോൽ എന്ന സെന്ററിൽ മുന്നൂറോളം വൈദികരും സന്യാസിനിമാരും താമസിക്കുന്നുണ്ട്. ഈ സമൂഹത്തിന് അമേരിക്കയില്‍ മാത്രമായി ഒരു ഡസനിലധികം വൈദികരെ നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിൽ ആദ്യത്തെ ആഴ്ച മുതല്‍ ഈ സമൂഹത്തില്‍ മരിച്ചവരുടെ കണക്കാണിത്. ഇവരിൽ രണ്ടുപേർക്കു മാത്രമാണ് കോവിഡ് -19 സ്ഥിരീകരിച്ചതെങ്കിലും മറ്റ് എട്ട് പേരും സമാന ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നു. മറ്റ് സന്യാസിനി സമൂഹങ്ങളിലും കൊറോണ വൈറസ് പോസിറ്റീവ് നിരീക്ഷിച്ചവര്‍ ധാരാളമുണ്ട്.

മേരിക്നോൽ എന്ന സെന്ററിലെ മുപ്പതോളം സന്യസിനിമാര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പകർച്ചവ്യാധി വ്യാപകമായിരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്.