ദുരിത ബാധിതര്‍ക്ക് അടിയന്തരസഹായം

ങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം പിതാവിന്റെ സര്‍ക്കുലര്‍

ഈശോയില്‍ പ്രിയപ്പെട്ട സഹോദരങ്ങളേ,

ശക്തമായ മഴയിലും കാറ്റിലും കേരളത്തിലെ വലിയൊരു ജനവിഭാഗം ഇന്ന് ദുഃഖദുരിത ങ്ങള്‍കൊണ്ടും നാശനഷ്ടങ്ങള്‍മൂലവും വലയുകയാണ്. കുട്ടനാടന്‍ പ്രദേശങ്ങളും, കോട്ടയം, ചങ്ങനാശ്ശേരി മേഖലകളിലെ താഴ് പ്രദേശങ്ങളും അക്ഷരാര്‍ത്ഥത്തില്‍തന്നെ അനേക ദിവസങ്ങളായി വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. വീടുകളില്‍ വെള്ളം കയറി സാധാരണജീവിതം അസാധ്യമായിരിക്കുന്നു. അനേകായിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കുട്ടനാട്ടിലെ ബോട്ടു ജട്ടികള്‍ പലതും അടുക്കളടെന്റുകളായി ഉപയോഗിക്കപ്പെടുന്നു. വൃദ്ധരും രോഗികളും ശിശുക്കളുമുള്ള കുടുംബങ്ങള്‍ കൂടുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. കുട്ടനാട്ടിലെ നെല്‍പ്പാടങ്ങള്‍ എല്ലാംതന്നെ മടവീണ് കൃഷിനശിച്ചു. കടമെടുത്തും മറ്റും ചെയ്ത കൃഷിപ്പണികളെല്ലാം നിഷ്ഫലമായിരിക്കുന്നു. കുട്ടനാട്ടില്‍ മിക്ക ദൈവാലയങ്ങളും ഇതര സ്ഥാപനങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്. വഴികള്‍ വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുതിനാല്‍ യാത്രയും തടസപ്പെട്ട അവസ്ഥയാണ് മിക്കയിടങ്ങളിലും. പലയിടങ്ങളിലും ഇലക്ട്രിസിറ്റിയും നിലച്ച മട്ടിലായി. വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുക എതും ഏറെ പ്രയാസത്തിലായി. ചുരുക്കത്തില്‍ ജനജീവിതം സ്തംഭിച്ചിരിക്കുന്നു. നിര്‍ദ്ധനരും സാധാരണക്കാരും തികച്ചും നിസ്സഹായരാണ്. പരസഹായം ആവശ്യമായിരിക്കുന്ന സാഹചര്യമാണിപ്പോള്‍.

സ്ഥിതിഗതികളും ഗൗരവവും മനസ്സിലാക്കി സന്നദ്ധസംഘടനകളും വ്യക്തികളുമൊക്കെ ത്യാഗബുദ്ധിയോടും ഉദാരമനസ്സോടുകൂടി സഹായഹസ്തങ്ങളായി മുന്നോട്ടുവന്നിരിക്കുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നു. അതിരൂപതയിലെ വിവിധ പ്രസ്ഥാനങ്ങള്‍ ഏറെ ഉത്സാഹത്തോടെ ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. അതിരൂപതിയിലെ സാമൂഹ്യസേവനവവകുപ്പായ ചാസ്സ് വെള്ളപ്പൊക്കക്കെടുതികള്‍ മുന്‍കൂട്ടികണ്ട് വേണ്ട മുന്‍കരുതലുകളെടുക്കുകയും ഭംഗിയായി പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും ചെയ്യുുണ്ട്. കൂടാതെ യുവദീപ്തിയും തൊഴിലാളി പ്രസ്ഥാനമായ കെ.എല്‍.എം. -ഉം പ്രവാസി അപ്പസ്‌തോലേറ്റുമൊക്കെ സജീവമായി രംഗത്തുണ്ട്. നമ്മുടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും മാതൃകാപരമായി സഹകരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇപ്രകാരമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന എല്ലാവരെയും നന്ദിയോടെ ഓര്‍ക്കാം.

ഇത്രയൊക്കെ ചെയ്യുന്നുണ്ടെങ്കിലും വെള്ളപ്പൊക്കം മൂലമുണ്ടായിട്ടുള്ള നഷ്ടം വളരെയേറെയാണ്. ഭവനങ്ങള്‍ക്കും മറ്റും ഉണ്ടായിട്ടുള്ള കേടുപാടുകള്‍ വെള്ളം ഇറങ്ങിക്കഴിഞ്ഞു മാത്രമേ കണ്ടെത്താനാവൂ. വീടുകളിലെ പല സാധനങ്ങളും നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാകുകയോ ചെയ്തിട്ടുണ്ട്. മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് വലിയ പ്രശ്‌നമാണ്. അവ രോഗങ്ങള്‍ക്കു കാരണമാകാം. അതിനാല്‍ ശുദ്ധീകരണം എത്രയുംവേഗം നടക്കേണ്ടതുണ്ട്. കൊതുകും മറ്റും പെരുകാതിരിക്കാന്‍ ശ്രദ്ധിക്കണം. അണുവിമുക്തമായ ശുദ്ധജലം തന്നെ ഉപയോഗിക്കാന്‍ ജാഗ്രത ഉണ്ടാകണം. ആരോഗ്യ സംരക്ഷണവും രോഗം വരാതിരിക്കാനുള്ള കരുതലുകളും എറെ പ്രാധാന്യമര്‍ഹിക്കുന്നു. നമ്മുടെ ഹോസ്പിറ്റലുകളും ഡോക്ടര്‍ന്മാരും ഇക്കാര്യത്തില്‍ സേവനസദ്ധരായിരിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമായും അടിയന്തിരമായും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

അതിരൂപതാകുടുംബം മുഴുവനോടും ഞാന്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു; ദുരിതാ ശ്വാസ പ്രവര്‍ത്തനങ്ങളില്‍ കഴിവനുസരിച്ച് സഹകരിക്കണമെന്നും ജൂലൈ 29-ാം തീയതി ഞായറാഴ്ച്ച എല്ലാ ഇടവകകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന എല്ലാ ആരാധനാ സമൂഹങ്ങളിലും ഒരു പ്രത്യേക സ്‌തോത്രകാഴ്ച്ച സ്വീകരിച്ച് ഒരാഴ്ച്ചക്കകം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരൂപതാകേന്ദ്രത്തില്‍ എത്തിക്കേണ്ടതാണ്. ബഹുമാനപ്പെട്ട വികാരിയച്ചന്മാരുടെ അവസരോചിതമായ നേതൃത്വത്തില്‍ പല ഇടവകകളിലും ഭക്ഷണസാധനങ്ങളും മറ്റും സമാഹരിച്ച് നല്‍കിയത് നന്ദിയോടെ ഓര്‍ക്കുന്നു; അതുപോലെതന്നെ പല സന്ന്യാസഭവനങ്ങളും. ഉപയോഗപ്രദമായ വസ്ത്രങ്ങളും സമാഹരിച്ച് നല്കിയാല്‍ ഏറെ സഹായകരമായിരിക്കും. എല്ലാറ്റിലുപരിയായി എല്ലാവരും ശക്തമായി പ്രാര്‍ത്ഥിക്കണമെന്നും പ്രതിസന്ധികളിലും കെടുതികളിലും ആത്മധൈര്യം നഷ്ടപ്പെടുത്താതെ പരസ്പരം സഹകരിച്ചും അവയെ നേരിടാന്‍ ദൈവകൃപയില്‍ ആശ്രയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,
ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.