ഇറാഖില്‍ ഇനി ക്രിസ്മസ് അവധി ദിനമാകും 

ഇറാഖില്‍ ക്രിസ്തുമസ് ദിനം ഔദ്യോഗിക അവധി ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാഖിലെ കാബിനറ്റ് മന്ത്രിമാരുടെ കൗണ്‍സിലിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഈ തീരുമാനം അനുസരിച്ച് വരുന്ന വര്‍ഷങ്ങളിലെ ക്രിസ്മസ് ദിനം പൊതുഅവധി ദിവസമായിരിക്കും.

അവധി ദിനം പ്രഖ്യാപിച്ചതിനൊപ്പം ഇറാഖിലെയും ലോകം മുഴുവനിലെയും ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേരുകയും ചെയ്തു. ഏതാണ്ട് 15 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് ഇപ്പോള്‍ 2 ലക്ഷത്തില്‍ താഴെ ക്രൈസ്തവര്‍ മാത്രമേയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.