ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 05. ഇമ്മാനുവേൽ

ഫാ. എബി നെടുങ്കളം

ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നവൻ വിളിക്കപ്പെടും (മത്താ. 1:23)

ഇമ്മാനുവേൽ ഒരു വിളിപ്പേര് മാത്രമല്ല. ആയിരിക്കേണ്ടതും ആയിത്തീരേണ്ടതുമായ ഒരു വലിയ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൂടിയാണ്.

പിന്നീടൊരിക്കലും യേശുവിനെ ആ പേര് വിളിക്കുന്നതായി കാണപ്പെടുന്നില്ല. പക്ഷെ അവൻ ആയിത്തീർന്നത് ആ വാക്കിന്റെ അർത്ഥ പൂർണതയ്യായിരുന്നു.

ഈ പേര് നമ്മുടെതെല്ലാവരുടേതും ആയിത്തീരേണ്ടതാണ്. ദൈവം കൂടെയുണ്ടന്ന അനുഭവം അപരന് പകരാൻ വിളിയും ദൗത്യവും ലഭിച്ചവരാണ് നമ്മളോരോരുത്തരും. നമ്മൾ ദൈവത്തിന്റെ ചമയങ്ങൾ അണിയാൻ ഉള്ളവരല്ല മരിച്ചു ദൈവം കൂടെയുണ്ടെന്ന് ഹൃദ്യമായ അനുഭവം അപരന് പകരേണ്ടവരാണ്.

ദൈവമേ, അപരന്റെ ദൈവാന്വേഷണങ്ങളിൽ വാക്കുകളിലും  പ്രവർത്തികളിലും ദൈവ സാന്നിധ്യമാകൻ  എന്നെ സഹായിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.