ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 14. ആട്ടിടയർ

ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയരുടെ അടുത്തേക്ക്  കർത്താവിന്റെ ദൂതൻ എത്തി  സകല ജനത്തിനും സന്തോഷം നൽകുന്ന ആ വാർത്ത അറിയിച്ചു. (ലൂക്കാ  2,10)

ക്രിസ്തുവിന്റെ ജനന സമയത്തു അവതരിപ്പിക്കപ്പെടുന്ന ആട്ടിടയന്മാരും ആടുകളും  പ്രതീകാത്മക ചിത്രം പോലെയാണ്. പിൽക്കാലത്തു ഒരു നല്ലിടയന്റെ പൂർണ്ണത അവതരിപ്പിക്കപ്പെടുന്നത് ക്രിസ്തുവിലാണ്. ആട്ടിന്പറ്റമായ്  അവനു ഭരമേല്പിക്കപ്പെട്ടിരിക്കുന്നതു ഈ ലോക ജനതയും.

ആട്ടിടയർക്കു സ്വന്തമായ വാസസ്ഥലങ്ങളില്ല. തന്റെ ആട്ടിന്പറ്റങ്ങളെ നയിക്കുക അവയോടുകൂടിയായിരിക്കുക അവയ്ക്കുവേണ്ടി ജീവിക്കുക ഇതാണ് ആട്ടിടയന്റെ ജീവിതവും. ക്രിസ്തുവും ഇത് തന്നെയാണ് കാട്ടിത്തന്നത്. തനിക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരോടുകൂടെയും അവർക്കുവേണ്ടിയും ജീവിക്കുകയും മരിക്കുകയും ഉയിർക്കുകയും ചെയ്തവൻ.

ദൈവമേ  ഏല്പിക്കപ്പെട്ടിരിക്കുന്നവരോടൊപ്പമായിരിക്കാൻ , അവർക്കുവേണ്ടി ജീവിക്കാൻ  വേണ്ട കൃപ തരണമേ .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.