നൂറ് നർത്തകർ ചേർന്ന് അവതരിപ്പിക്കുന്ന ക്രിസ്തുമസ് നൃത്താവിഷ്ക്കാരം ‘മഞ്ഞ് പെയ്യട്ടെ’ ശ്രദ്ധേയമാകുന്നു

കേരളത്തിലും യുകെ -യിലുമുള്ള നൂറോളം നർത്തകർ ചേർന്നൊരുക്കിയ ‘മഞ്ഞ് പെയ്യട്ടെ’ എന്ന ക്രിസ്തുമസ് ദൃശ്യവിസ്‌മയം ശ്രദ്ധേയമാകുന്നു. ജിജി ഷെബി കല്ലേലി ആണ് ഈ ക്രിസ്തുമസ് ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ‘അരുമയെഴുന്നൊരു പൊന്നുണ്ണി…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എലിസബത്ത് രാജു.

സി. ജിയ എംഎസ്ജെ ആണ് ഈ നൃത്താവിഷ്ക്കാരത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. നിർമ്മാണം ഷെബി ജോർജ് കല്ലേലിയും ജൂഡ് ആന്റണിയും ചേർന്നാണ്.

ഈ ക്രിസ്തുമസ് കാലം ദൃശ്യവിസ്‌മയമാക്കാൻ ‘മഞ്ഞ് പെയ്യട്ടെ’ എന്ന നൃത്താവിഷ്ക്കാരത്തിന് സാധിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.