ചെല്ലാനത്ത് കടല്‍ കല്ല്‌ കൊണ്ടുവന്നു ഭിത്തി കെട്ടി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടലാക്രമണം നടക്കുന്ന ഇടമാണ് ചെല്ലാനം. ഈ മഴക്കാലത്തും കടലാക്രമണം രൂക്ഷം. പക്ഷേ, ഈ വര്‍ഷം കടല്‍ തന്നെ തീരത്തു കല്ലുകൾ നിക്ഷേപിച്ചു.

ചെല്ലാനം മറുവക്കാട് വേളാങ്കണ്ണി പള്ളിക്ക് സംരക്ഷണത്തിനായി കടൽതന്നെ കല്ല് കൊണ്ടുവന്ന് ശോഷിച്ച് തുടങ്ങിയ കടൽഭിത്തിയോട് ചേർന്ന് നിക്ഷേപിച്ച കാഴ്ചയും കാണാം. പണ്ട് കാലത്ത് പല ദാഗത്ത് നിക്ഷേപിച്ച കടൽഭിത്തി കല്ലുകൾ കടലിൽ കിടന്ന് ഉരുളൻ പരുവത്തിലായി. ഇപ്പോൾ പള്ളിയോട് ചേർന്ന സ്ഥലത്ത് കടൽ തന്നെ കൊണ്ടു വന്നിട്ട് സംരക്ഷണം നൽകുന്നു.

കേരളം മുഴുവൻ മഴക്കെടുതിയിൽ ആയതിനാൽ എന്നും കെടുതി നൽകുന്ന ചെല്ലാനം കടലാക്രമണം തടയാൻ ജിയോബാഗുകൾ സജ്ജമാക്കാനുള്ള നടപടി ഇനിയും വൈകരുത്.

അഡ്വ. ഷെറി ജെ. തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.